രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

മള്‍ട്ടിബില്യണ്‍ ഡോളര്‍ ബാറ്ററി സബ്സിഡി നല്‍കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: വൈദ്യുതി ഗ്രിഡ് ബാറ്ററികള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കായി ബില്യണ്‍ ഡോളര്‍ സബ്സിഡി സ്‌ക്കീം അവതരിപ്പിക്കുകയാണ് ഊര്‍ജ്ജ മന്ത്രാലയം. ശുദ്ധ ഊര്‍ജ്ജത്തിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് ആക്കം കൂട്ടാനാണ് സ്‌ക്കീം. മന്ത്രാലയത്തെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സബ്സിഡി സ്‌ക്കീം 2030 നകം 216 ബില്യണ്‍ രൂപ (2.63 ബില്യണ്‍ ഡോളര്‍ ) വിതരണം ചെയ്യും. കല്‍ക്കരി വൈദ്യുതി നിര്‍മ്മിക്കുന്നതില്‍ ഇന്ത്യയ്ക്ക് പരിമിതിയുണ്ടെന്ന് പദ്ധതിയുടെ കരട് രേഖകള്‍ പറയുന്നു.പാരിസ്ഥിതിക ആശങ്കകളും അന്താരാഷ്ട്ര അഭിപ്രായവും കണക്കിലെടുക്കുമ്പോള്‍ കല്‍ക്കരി അധിഷ്ഠിത താപ ഉല്‍പാദനം ഒരു പരിധിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുക, അസാധ്യമാണ്.

ഊര്‍ജ്ജ പരിവര്‍ത്തനത്തിന് പുറമെ ബാറ്ററി ഇറക്കുമതിയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. അതിനായി ആഭ്യന്തര ബാറ്ററി സെല്‍ നിര്‍മ്മാണം അത്യാവശ്യമാണ്. ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളുടെ പ്രാദേശിക ഉല്‍പാദന ശേഷി സ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ഊര്‍ജ്ജ പരിവര്‍ത്തനത്തിനായി ചൈനയെ ആശ്രയിക്കേണ്ടിവരുമെന്ന് കരട് നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി.

X
Top