
ന്യൂഡല്‍ഹി: കാലവസ്ഥ മൂലധനത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ട്. ക്ലീന്‍ എനര്‍ജിയ്ക്കുള്ള ശക്തമായ ഡിമാന്റും സീറോ ബഹിര്‍ഗമന സാങ്കേതികവിദ്യകള്‍ കൈകൊള്ളാന്‍ വന്‍ വ്യവസായങ്ങളെ പ്രേരിപ്പിക്കുന്ന നയങ്ങളുമാണ് കാരണം.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രാജ്യം 2 ബില്യണ്‍ ഡോളര്‍ കാലാവസ്ഥ കേന്ദ്രീകൃത മൂലധനം നേടിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 8-12 മാസത്തിനിടെ, ടിപിജി റൈസ് ക്ലൈമറ്റ്, ബ്രേക്ക്ത്രൂ എനര്‍ജി വെഞ്ച്വേഴ്സ്, ലീപ്ഫ്രോഗ് ഇന്‍വെസ്റ്റ്മെന്റ്സ്, ലോവര്‍കാര്‍ബണ്‍ ക്യാപിറ്റല്‍, ഫുള്ളര്‍ട്ടണ്‍ ഫണ്ട് മാനേജ്മെന്റ് തുടങ്ങിയ പ്രധാന കാലാവസ്ഥാ നിക്ഷേപകരാണ് ഇന്ത്യയുടെ ഊര്‍ജ്ജ, ക്ലീന്‍ ടെക് മേഖലകളില്‍ തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തിയത്.
ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്‌സി), ടെമാസക്ക് എന്നിവയുടെ പിന്തുണയോടെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (ഇഐബി) നടത്തിയ 60 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മാത്രമല്ല സിംഗപ്പൂര്‍ ആസ്ഥാനമായ ഫുള്ളര്‍ട്ടണ്‍ ഒരു എഐ അധിഷ്ഠിത കോര്‍പറേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയെ ഏറ്റെടുത്ത് ഇന്ത്യയിലെ തങ്ങളുടെ ആദ്യ നിക്ഷേപം നടത്തി.
വരും വര്‍ഷങ്ങളില്‍ കാലാവസ്ഥ അധിഷ്ടിത നിക്ഷേപം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിക്കുമെന്ന് ഓസ്ട്രാ അഡൈ്വസേഴ്‌സിലെ വസുദ മാധവന്‍ സാക്ഷ്യപ്പെടുത്തി.
പാരിസ്ഥികമായ അടിയന്തര സാഹചര്യം മാത്രമല്ല, പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് സമാനമായ ചെലവ്, ഉപഭോക്തൃ ആവശ്യകത, വ്യവസായ സൗഹൃദ നയങ്ങള്‍ എന്നിവയും മൂലധന ഒഴുക്കിനെ സഹായിക്കുന്നു.
ലോജിറ്റിക്‌സ്,കൂളിംഗ്, ഊര്‍ജ്ജ വിതരണം തുടങ്ങിയ അവശ്യസേവനങ്ങള്‍ക്കും ക്ലീന്‍ എനര്‍ജി അത്യന്താപേക്ഷിതമായിരിക്കുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് കരുത്തേകുന്നവയാണ് ഈ ഘടകങ്ങള്‍