എംപിസി യോഗം തുടങ്ങിസേവന മേഖല വികാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ഇലക്ടറല്‍ ബോണ്ട് വില്‍പന തുടങ്ങി, ഈമാസം 12 വരെ ലഭ്യമാകുംഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനംപ്രതിദിന ഇന്ധന വിലനിർണയം വൈകാതെ പുനരാരംഭിച്ചേക്കും

പെട്രോൾ വിലയിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ

ന്യൂഡൽഹി: അമേരിക്ക, റഷ്യ, ജപ്പാൻ എന്നീ വികസിത രാഷ്ട്രങ്ങളേക്കാൾ പെട്രോൾ വില ഇന്ത്യയിൽ കൂടുതലെന്ന് പഠനം. അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ധനവില കുറവാണ്. അതേ സമയം യു.കെയിലും ജർമനിയിലും ഹോങ്കോങിലും ഇന്ധനം നിറക്കാൻ നാട്ടിലേക്കാൾ ചെലവേറും. ബാങ്ക് ഓഫ് ബറോഡ തയാറാക്കിയ സാമ്പത്തിക ഗവേഷണ റിപ്പോട്ടിലാണ് ഈ കണ്ടെത്തലുകൾ. ഓസ്ട്രേലിയ, ദക്ഷിണകൊറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയിലേതിന് സമാനമായ വിലനിലവാരമാണ്. പെട്രോൾ വില അടിസ്ഥാനമാക്കിയുള്ള 106 രാജ്യങ്ങളുടെ ആഗോള റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 42 ആണ്. ലിറ്ററിന് 1.22 ഡോളറാണ് പെട്രോൾ വിലയുടെ ആഗോള ശരാശരി. ഇന്ത്യയിലത് 1.35 ഡോളറാണെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആഗോള അസംസ്കൃത എണ്ണവില കൂടുന്നതാണ് ഇന്ത്യയിൽ ഇന്ധനവില വർധിക്കാനുള്ള പ്രധാന കാരണം. കൂടാതെ ഡോളറിനെതിരെ രൂപ ശോഷിക്കുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവുയർത്തുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില കൈവിട്ട നിലയില്ലെങ്കിലും ആളോഹരി വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ഉയർന്ന നിലവാരത്തിലാണെന്ന് റിപ്പോട്ട് സൂചിപ്പിക്കുന്നു.

X
Top