അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യ–റഷ്യ ബന്ധം പുതിയ തലത്തിൽ

  • ദീർഘകാല സാമ്പത്തിക സഹകരണം ഉൾപ്പെടെ കരാറുകൾ

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ സാമ്പത്തിക സഹകരണം ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ധാരണയായി. വ്യാപാര ബന്ധം വിപുലമാക്കുന്നതും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതുമായ കരാറുകളിലാണ് ധാരണയായത്. ഊർജം, രാജ്യസുരക്ഷ, പ്രതിരോധം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് മറ്റു കരാറുകൾ. മോദിയും പുട്ടിനും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

‘ഇന്ത്യ–റഷ്യ സാമ്പത്തിക സഹകരണ പദ്ധതി 2030’ ആണ് കരാറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. 2030 വരെയുള്ള ദീർഘകാല ഉഭയകക്ഷി വ്യാപാര, നിക്ഷേപ പദ്ധതിയുടെ കരാറാണിത്. ഇന്ത്യൻ തൊഴിലാളികൾക്ക് റഷ്യയിൽ കൂടുതൽ ജോലി അവസരങ്ങൾ ഒരുക്കുന്നതാണ് മറ്റൊന്ന്. തൊഴിലാളി കൈമാറ്റം, സുരക്ഷ, റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ, പരിശീലനം തുടങ്ങിയ ഇതിലുൾപ്പെടും.

ഊർജമേഖലയിൽ എണ്ണ–പ്രകൃതിവാതക വിതരണത്തിലും പ്രതിരോധത്തിൽ സാങ്കേതിക വിദ്യ കൈമാറ്റത്തിലും രാജ്യസുരക്ഷയിൽ തീവ്രവാദ വിരുദ്ധ നടപടികളിലുമാണ് കരാറുകൾ ഒപ്പിട്ടത്. വിദ്യാഭ്യാസ മേഖലയിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും കൾചറൽ പ്രോഗ്രാമുകളും സംഘടിപ്പിക്കും.

സിവിൽ ആണവോർജ സഹകരണം പതിറ്റാണ്ടുകളായി തുടരുകയാണെന്നും ശുദ്ധമായ ഊർജത്തിനായി ഇരുരാജ്യങ്ങളും നിലകൊള്ളുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയും റഷ്യയും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചു നീങ്ങും.

ഊർജസുരക്ഷയാണ് ഇന്ത്യ–റഷ്യ ബന്ധത്തിന്റെ നെടുംതൂൺ. ഇരുരാഷ്ട്രങ്ങൾക്കും മെച്ചമുണ്ടാകുന്ന സഹകരണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് തടസ്സമില്ലാത്ത എണ്ണവിതരണം ഉറപ്പാക്കുന്നതിൽ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുട്ടിൻ പറഞ്ഞു.

വാർഷിക ഉഭയകക്ഷി വ്യാപാരം 100 ബില്യൻ ഡോളറിലേക്ക് ഉയർത്തുമെന്നും പുട്ടിൻ പറഞ്ഞു.

X
Top