പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

നിക്ഷേപകരുടെ അഞ്ചാംഘട്ട പട്ടിക ഇന്ത്യക്ക് കൈമാറി സ്വിസ് ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങളുടെ പുതിയ വിവരങ്ങൾ സ്വിസ് ബാങ്ക് ഇന്ത്യക്ക് കൈമാറി. വർഷംതോറും നടക്കുന്ന വിവരക്കൈമാറ്റത്തിന്റെ ഭാഗമായാണ് അഞ്ചാംഘട്ട പട്ടിക കൈമാറ്റം. 104 രാജ്യങ്ങൾക്ക് 34 ലക്ഷം അക്കൗണ്ട് വിവരങ്ങളാണ് പങ്കുവെച്ചത്.

ഇന്ത്യക്ക് കൈമാറിയ നൂറോളം അക്കൗണ്ട് വിവരങ്ങളിൽ ഒരേ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും പേരിൽ അനേകം അക്കൗണ്ടുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. വ്യക്തിവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, വരുമാനം എന്നീ വിവരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ വിവരക്കൈമാറ്റത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തി എത്രരൂപയുടെ വിനിമയമാണ് അക്കൗണ്ടുകൾവഴി നടന്നെതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ, നികുതിത്തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ പരിശോധിക്കാൻ വിവരങ്ങൾ ഉപയോഗിക്കാനാകും.

കഴിഞ്ഞമാസമാണ് ബാങ്ക് വിവരങ്ങൾ നൽകിയത്. 2024 സെപ്റ്റംബറിലാകും അടുത്തഘട്ടം സ്വിറ്റ്സർലൻഡ് കൈമാറുക.

കഴിഞ്ഞ വർഷത്തെ 101 രാജ്യങ്ങൾക്കൊപ്പം പുതുതായി കസാഖ്‌സ്താൻ, ഒമാൻ, മാലദ്വീപ് എന്നിവയ്ക്കും പട്ടിക കൈമാറി.

X
Top