
ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന് (LCA Mk1a) കരുത്ത് പകരുന്നതിനായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ ഇലക്ട്രിക്കില്‍ (GE) നിന്ന് ഇന്ത്യ ജെറ്റ് എഞ്ചിനുകള്‍ വാങ്ങും. ഒരു ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്.
യുഎസ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇടപാടെന്ന പ്രത്യേകതയുണ്ട്. ഇത് സംബന്ധിച്ച് ജിഇയിലും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സും തമ്മില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റിന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതോടെയാണ് എച്ച്എഎല്ലിന് കൂടുതല്‍ എഞ്ചിനുകള്‍ ആവശ്യമായി വന്നത്. പുതിയ കരാര്‍ പ്രകാരം 113 എഞ്ചിനുകളാണ് കമ്പനി ജിഇയില്‍ നിന്നും വാങ്ങുക. ഇതിനോടകം 83 എഞ്ചിനുകള്‍ വാങ്ങിയിട്ടുണ്ട്.
എഫ്് 414 എഞ്ചിനുകളുടെ സാങ്കേതിക കൈമാറ്റത്തിന് പുറമെയാണ് പുതിയ ഇടപാട്. 1.5 ബില്യണ്‍ ഡോളറിന്റെ സാങ്കേതിക കൈമാറ്റ ചര്‍ച്ചകള്‍ ജിഇയും എച്ച്എഎല്ലും തമ്മില്‍ വേറെ നടക്കുന്നുണ്ട്.






