നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

റഷ്യന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് 9 ദശലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നു. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനാണിത്.  ഗോതമ്പിന്റെ അഖിലേന്ത്യാ ഉപഭോക്തൃ മൊത്തവില 6.2 ശതമാനം ഉയര്‍ന്ന് ബുധനാഴ്ച ക്വിന്റലിന് 2,633 രൂപയിലെത്തി.

ആഭ്യന്തര ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്റ്റോക്ക് ഹോള്‍ഡിംഗ് പരിധി നടപ്പാക്കിയതും വ്യാപാരികള്‍ തുറന്ന വിപണിയില്‍ ഗോതമ്പ് വില്‍ക്കുന്നതുമാണ് വില വര്‍ദ്ധനവിന് കാരണം.പ്രതിസന്ധി പരിഹരിക്കുന്നതിനും വിപണി സുസ്ഥിരമാക്കുന്നതിനുമായി റഷ്യയില്‍ നിന്ന് ഗോതമ്പ് വാങ്ങാനുള്ള സാധ്യത പരിശോധിക്കുകയാണ്, അധികൃതര്‍ പറയുന്നു.

കുറഞ്ഞ ഉല്‍പാദനം, സ്റ്റോക്കിലെ ഇടിവ്, വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളുടെ സംയോജനം കാരണം ഇന്ത്യയില്‍ ഗോതമ്പിന്റെ വില ഉയരുകയാണ്. 2023 ല്‍ രാജ്യത്തിന്റെ ഗോതമ്പ് ഉല്‍പാദനം 112.7 ദശലക്ഷം ടണ്‍ (എംടി) ആണെന്ന് സര്‍ക്കാര്‍ തുടക്കത്തില്‍ കണക്കാക്കിയിരുന്നു.അതേസമയം വ്യാപാരികളും മില്ലുടമകളും ഏകദേശം 101-103 മെട്രിക് ടണ്‍ വിളവെടുപ്പാണ് കണക്കാക്കുന്നത്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വടക്കന്‍, മധ്യ, പടിഞ്ഞാറന്‍ സമതലങ്ങളിലുടനീളം അകാല മഴയും ആലിപ്പഴക്കാറ്റുമുണ്ടായിരുന്നു. ഇതുകാരണം വിളവെടുപ്പ് മോശമായെന്ന് അവര്‍ പറയുന്നു.ഗോതമ്പ് ചില്ലറ വില്‍പ്പന വില ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഇക്കാര്യം പറഞ്ഞത്.

X
Top