ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്.

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ (എസ്‌എസ്ബിഎന്‍) ഐഎന്‍എസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷന്‍ ചെയ്തത്.

ഇന്ത്യയുടെ മൂന്നാമത്തെ എസ്‌എസ്ബിഎന്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.

ഒക്ടോബര്‍ 9ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ രണ്ടെണ്ണം കൂടി നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയം സൈന്യത്തെ ശക്തിപ്പെടുത്തുന്നത്.

നാലാമത്തെ എസ്‌എസ്ബിഎന്നിന് ട4* എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 75ശതമാനവും തദ്ദേശീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

അവ ലംബമായ വിക്ഷേപണ സംവിധാനങ്ങളിലൂടെ തൊടുക്കാന്‍ കഴിയും. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തില്‍ ഉള്ളത്.ഐഎന്‍എസ് അരിഹന്തും ഐഎന്‍എസ് അരിഘാതും ഇതിനകം ആഴക്കടല്‍ പട്രോളിങ്ങിലാണ്.

കൂടാതെ റഷ്യന്‍ ആകുല ക്ലാസിന്റെ ഒരു ആണവോര്‍ജ്ജ ആക്രമണ അന്തര്‍വാഹിനി 2028 ല്‍ സേനയുടെ ഭാഗമാകും. പാട്ടത്തിനാണ് ഇത് എടുക്കുന്നത്.

X
Top