രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ഇന്ത്യയിൽ വിലക്കയറ്റം താഴ്ന്നു തുടങ്ങിയെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റത്തോത് അതിന്റെ ഉയർന്ന ഘട്ടം പിന്നിട്ടതായി എസ്ബിഐ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പനിരക്ക് ഏപ്രിലിൽ 7.79% എന്ന റെക്കോർഡിലെത്തിയെങ്കിലും പിന്നീടുള്ള 2 മാസവും നേരിയ കുറവുണ്ടായ സാഹചര്യത്തിലാണ് ഗവേഷകരുടെ നിരീക്ഷണം. ജൂണിലെ കണക്കനുസരിച്ച് 7.01 ശതമാനമാണ് നാണ്യപ്പെരുപ്പം.
നിരക്കിൽ നേരിയ കുറവുണ്ടെങ്കിലും വിലക്കയറ്റതോത് കഴിഞ്ഞ 6 മാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനും മുകളിലാണ്. 2023 മാർച്ചിൽ നിരക്ക് 5 ശതമാനമായി കുറയുമെന്നാണ് എസ്ബിഐ വിലയിരുത്തൽ. ഗസ്റ്റ് 2ന് ആരംഭിക്കുന്ന ആർബിഐ പണനയ സമിതി യോഗത്തിൽ അടുത്ത പലിശവർധനയുമുണ്ടായേക്കും. 0.35 മുതൽ 0.5 ശതമാനത്തിന്റെ വരെ വർധന ഇത്തവണയുണ്ടാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചില ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കുകളിൽ അടുത്ത തിങ്കളാഴ്ച മുതൽ ബാധകമാകാനിരിക്കുന്ന വർധന മൊത്തത്തിലുള്ള വിലക്കയറ്റതോതിൽ കാര്യമായ വർധനയുണ്ടാക്കില്ലെന്നാണ് എസ്ബിഐ വിലയിരുത്തൽ. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പ സൂചികയിൽ ജിഎസ്ടി നിരക്ക് വർധന പരമാവധി 0.2 ശതമാനത്തിന്റെ വർധന മാത്രമേ ഉണ്ടാക്കൂ.

X
Top