
മുംബൈ: ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ജൂണ്‍പാദ പ്രകടനം കൗതുകകരമായ വൈരുദ്ധ്യം പ്രകടമാക്കുന്നു. കമ്പനികളുടെ അറ്റാദായത്തിന്റെ വളര്‍ച്ച ഉയര്‍ന്ന വേഗം കൈവരിച്ചപ്പോള്‍, വില്‍പനയില്‍ മാന്ദ്യം പ്രകടമായി. യഥാര്‍ത്ഥത്തില്‍ നാല് പാദത്തിലെ ദുര്‍ബലമായ വില്‍പന വരുമാനത്തിനാണ് കഴിഞ്ഞപാദത്തില്‍ കമ്പനികള്‍ സാക്ഷ്യം വഹിച്ചത്.
ഇത് ദുര്‍ബലമായ ഡിമാന്റിനെ വെളിപെടുത്തുന്നു. അതേസമയം കമ്പനികളുടെ കരുത്തും കാര്യക്ഷമതയും വലിയ തോതില്‍ പ്രകടമായി.
ഊര്‍ജ്ജം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ എന്നിവ ഒഴികെ 350 ലിസ്റ്റഡ് കമ്പനികളെ ഉള്‍പ്പെടുത്തി മണികണ്‍ട്രോള്‍ നടത്തിയ വിശകലനം കാണിക്കുന്നത് ജൂണ്‍ പാദ അറ്റ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 10.1 ശതമാനം വളര്‍ന്നുവെന്നാണ്. 2014 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ധനവാണിത്.
വില്‍പ്പനയില്‍ മാന്ദ്യം ഉണ്ടായിരുന്നിട്ടും, പ്രവര്‍ത്തന ലാഭം 18.7 ശതമാനം ശക്തമായ വളര്‍ച്ച കൈവരിച്ചു. ഏഴ് പാദങ്ങളിലെ ഏറ്റവും ശക്തമായ വികാസമാണിത്. മാര്‍ച്ച് പാദത്തില്‍ 14 ശതമാനം വര്‍ധനവും 2024 ഡിസംബര്‍ പാദത്തില്‍ 7.7 ശതമാനം നേട്ടവുമാണ് രേഖപ്പെടുത്തിയത്.
അറ്റാദായം 34 ശതമാനം കുതിച്ചുയര്‍ന്നു. അഞ്ച് പാദങ്ങളിലെ ഏറ്റവും വേഗതയേറിയ നിരക്ക്.
ലാഭത്തിനും വില്‍പ്പന വളര്‍ച്ചയ്ക്കും ഇടയിലുള്ള ഈ വ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മെച്ചപ്പെട്ട ചെലവ് നിയന്ത്രണങ്ങള്‍, ഇന്‍പുട്ട് ചെലവുകള്‍ ലഘൂകരിക്കല്‍, പവര്‍ത്തന കാര്യക്ഷമത എന്നിവയാണ് .
കമ്പനികള്‍ സ്വീകരിച്ച ഫലപ്രദമായ ചെലവ് നിയന്ത്രണ തന്ത്രങ്ങള്‍ വെളിപെടുത്തി ചെലവ് വര്‍ദ്ധന 9 ശതമാനത്തിലൊതുങ്ങി. ഇത് ആറ് പാദങ്ങളിലെ മന്ദഗതിയിലുള്ള വളര്‍ച്ചയാണ്. കൂടാതെ മറ്റ് വരുമാനങ്ങള്‍ 30 ശതമാനം വര്‍ദ്ധിച്ചു.
12 പാദങ്ങളിലെ മികച്ച പ്രകടനം. ആര്‍ബിഐ നിരക്ക് കുറയ്ക്കുന്നതും മികച്ച മണ്‍സൂണും കാരണം രണ്ടാംപാദത്തില്‍ ഡിമാന്റ് വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ കമ്പനികള്‍ മികച്ച പ്രകടനം തുടരും.