ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ ജൂണ്‍പാദ വളര്‍ച്ചാ തോതില്‍ ഇടിവ്

മുംബൈ: ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ അറ്റാദായ വളര്‍ച്ച എട്ട് പാദങ്ങളിലെ ഏറ്റവും കുറഞ്ഞതോതിലും വരുമാന വളര്‍ച്ച കഴിഞ്ഞ മൂന്ന് പാദങ്ങളിലെ കുറഞ്ഞ തോതിലുമായി. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായവും വരുമാനവും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

അറ്റാദായം കഴിഞ്ഞ 20 പാദങ്ങളിലെ ഏറ്റവും വലിയ ത്രൈമാസ ഇടിവും വരുമാനം എട്ട് പാദങ്ങളിലെ ഏറ്റവും വലിയ ഇടിവുമാണ് രേഖപ്പെടുത്തിയതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് പ്രകാരം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ), എണ്ണ, വാതകം എന്നിവ ഒഴികെയുള്ള 667 കമ്പനികള്‍ ഇതിനോടകം ആദ്യപാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവ പരിശോധിക്കുമ്പോള്‍ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനം വര്‍ദ്ധിച്ചു. പക്ഷെ വളര്‍ച്ച ജൂണ്‍ പാദത്തിന് ശേഷമുള്ള കുറഞ്ഞ തോതാണ്.

വരുമാനത്തിന്റെ കാര്യത്തിലും സമാന പ്രവണത ദൃശ്യമാണ്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 8.1 ശതമാനമുയര്‍ന്നെങ്കിലും ഇത് സെപ്തംബര്‍ 2024 ന് ശേഷമുള്ള കുറഞ്ഞ തോതാണ്.

തുടര്‍ച്ചയായി, അറ്റാദായം 17 ശതമാനവും വരുമാനം 3 ശതമാനവും പ്രവര്‍ത്തനലാഭം 6.5 ശതമാനവുമാണിടിഞ്ഞത്. യഥാക്രമം 2020 ജൂണിന് ശേഷവും 2023 ജൂണ്‍പാദത്തിന് ശേഷവും 2024 ജൂണിന് ശേഷവുമുള്ള ഏറ്റവും വലിയ ത്രൈമാസ കുറവുകളാണിത്.

ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡിമാന്റിലെ ഇടിവുമാണ് വളര്‍ച്ചാ തോത് കുറയാന്‍ ഇടയാക്കിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ കൂടുതല്‍ ഇടപെടല്‍ ആവശ്യപ്പെടുകയാണ് വിദഗ്ധര്‍.

സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ദ്ധിപ്പിക്കണമെന്നും ജിഎസ്ടി കുറയ്ക്കണമെന്നും സ്വതന്ത്ര മാര്‍ക്കറ്റ് വിദഗ്ധന്‍ അജയ് ബാഗ്ഗ ആവശ്യപ്പെട്ടു.

X
Top