കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് ഓയിലിന്റെയും, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെയും ഇറക്കുമതി നികുതി ഇന്ത്യ, യഥാക്രമം 20%, 32.5% എന്ന തോതിൽ വർധിപ്പിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യവും, ലോകരാജ്യങ്ങളിൽ മൂന്നാമതായി കൂടുതലായി ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യവുമാണ് ഇന്ത്യ.

നിലവിലെ നികുതി പരിഷ്കാരം, പ്രധാനമായും കർഷകരെ സഹായിക്കാനാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

ക്രൂഡ് സൺഫ്ലവർ ഓയിലിന്റെ അടക്കം നികുതിയാണ് നിലവിൽ കുറച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്ന് തരം ഓയിലുകളുടെ ഇറക്കുമതി നികുതി 27.5 ശതമാനത്തിൽ നിന്ന് 5.5 ശതമാനം എന്ന നിലയിലേക്കാണ് താഴ്ത്തിയിരിക്കുന്നത്.

അതേ സമയം ഇന്ത്യയുടെ കാർഷികാധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങൾ, ഡെവലപ്മെന്റ് സെസ്, സോഷ്യൽ വെൽഫെയർ സർചാർജ് എന്നിവയ്ക്കെല്ലാം വിധേയമായിരിക്കും പുതിയ നികുതി പരിഷ്ക്കാരങ്ങൾ.

അതേ സമയം റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ഡിസ്കൗണ്ട് നിലവിൽ വലിയ തോതിൽ കുറഞ്ഞിട്ടുമുണ്ട്. നിലവിൽ റഷ്യ പുതിയ വിപണികൾ കണ്ടെത്താൻ ശ്രമിക്കുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

ചെങ്കടലിലെ ഹൂതി ആക്രമണങ്ങളും നിലവിൽ ഇന്ത്യയുടെ റഷ്യ‍ൻ ക്രൂഡ് ഇറക്കുമതിക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഘടകമാണ്.

2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഡിസ്കൗണ്ട് നിരക്കിൽ ഇന്ധനം വിൽക്കാൻ റഷ്യ നിർബന്ധിതമായി.

ഈ അവസരം ഇന്ത്യ, ചൈന മുതലായ ഏഷ്യൻ രാജ്യങ്ങളാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി വാർഷികാടിസ്ഥാനത്തിൽ 1% എന്ന തോതിൽ താഴ്ന്നു നിന്നിരുന്നെങ്കിൽ ഈ വർഷത്തെ അഞ്ച് മാസങ്ങളിൽ മാത്രം ഇറക്കുമതി 42% എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു.

ഇത്തരത്തിൽ, റഷ്യൻ ഇന്ധന ഇറക്കുമതി ഉയർന്നത് പരമ്പരഗാതമായി ഇന്ത്യയിലേക്ക് വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തിയിരുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഉൾപ്പെടെ വിഹിതത്തിൽ കുറവുണ്ടാകാൻ കാരണമായി.

ഇത്തരത്തിൽ സൗദി അറേബ്യ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളുടെ ഇറക്കുമതിയാണ് താഴ്ന്നത്.

X
Top