ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയില്ലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക തകര്‍ച്ചാ ഭീഷണി നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയില്ലെന്ന് ബ്ലൂംബെര്‍ഗ് സര്‍വ്വേ ഫലം. തൊഴിലില്ലായ്മയും സാമ്പത്തിക മേഖലയിലെ ഇഴച്ചിലും നേരിടുമ്പോഴും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതിന് സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തല്‍. വിലക്കയറ്റം മൂലം കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ദ്ധന ത്വരിതപ്പെടുത്താന്‍ പ്രേരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകള്‍ മാന്ദ്യ ഭീഷണി നേരിടുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ശ്രീലങ്ക. വരും വര്‍ഷത്തില്‍ ശ്രീലങ്കയില്‍ സാമ്പത്തിക മാന്ദ്യ സാധ്യത 85 ശതമാനമാണ്. മുന്‍ വര്‍ഷത്തെ സര്‍വ്വേയില്‍ ഇത് 33 ശതമാനമായിരുന്നു. ന്യൂസിലാന്റില്‍ സാമ്പത്തിക മാന്ദ്യത്തിന് 33 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. തായ്‌വാനിലും ആസ്‌ട്രേലിയയിലും 20 ശതമാനവും ഫിലിപ്പീന്‍സില്‍ എട്ട് ശതമാനവുമാണ്. സാമ്പത്തിക മാന്ദ്യ സാധ്യത. പണപ്പെരുപ്പം നിയന്ത്രിക്കാനായി ഈ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

നിരവധി ഏഷ്യന്‍ രാജ്യങ്ങളുടെ മാന്ദ്യ സാധ്യതാ നിരക്ക് സര്‍വ്വേയില്‍ മാറ്റമില്ലാതെയും തുടരുന്നു. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയ്ക്ക് സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതിന് 20 ശതമാനം സാധ്യതയും ദക്ഷിണ കൊറിയയ്ക്കും ജപ്പാനും 25 ശതമാനം സാധ്യതയുമുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. യൂറോപ്പും അമേരിക്കയുമായി താരമ്യം ചെയ്യുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളവയാണ്.

ഊര്‍ജ വിലയിലെ കുതിപ്പ് ഏറ്റവും കൂടുതലായി ബാധിച്ചത് ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ്. സമീപ രാജ്യങ്ങളില്‍ ഇതിന്റെ ‘സ്പില്‍ ഓവര്‍ ഇഫക്ട്’ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധനായ സ്റ്റീവന്‍ കൊക്രെയ്ന്‍ പറയുന്നു. 20 മുതല്‍ 25 ശതമാനമാണ് ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഭീഷണി. അമേരിക്കയില്‍ 40 ശതമാനവും യൂറോപ്പില്‍ 50 മുതല്‍ 55 ശതമാനം വരെയുമാണ് മാന്ദ്യ സാധ്യത. ബ്ലൂംബെര്‍ഗ് മാതൃക പ്രകാരം ഹോങ്കോങ്ങിലും പാകിസ്താനിലും 20 ശതമാനമാണ് മാന്ദ്യ് സാധ്യത. മലേഷ്യയില്‍ 13 ശതമാനവും, വിയറ്റ്‌നാമില്‍ 10 ശതമാനവും, തായ്‌ലാന്റില്‍ 10 ശതമാനവും ഇന്തോനേഷ്യയില്‍ 3 ശതമാനവുമാണ് മാന്ദ്യ സാധ്യതാ നിരക്ക്.

ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് ഇന്‍ഡക്‌സ്, അടുത്ത 12 മാസത്തിനുള്ളില്‍ അമേരിക്കയിലെ മാന്ദ്യത്തിന്റെ സാധ്യത 38 ശതമാനമായി ഉയര്‍ത്തുന്നു, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത് പൂജ്യം ശതമാനമായിരുന്നു. ഭവന പെര്‍മിറ്റുകള്‍, ഉപഭോക്തൃ സര്‍വേ ഡാറ്റ, 10 വര്‍ഷവും മൂന്ന് മാസവും കാലാവധിയുള്ള ട്രഷറി കടപ്പത്രങ്ങള്‍ തമ്മിലുള്ള ആദായ വ്യത്യാസം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇന്‍ഡക്‌സില്‍ ഉള്‍ക്കൊള്ളുന്നു.

X
Top