വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ആഗോള ഇലക്ട്രിക് വാഹന രംഗത്തെ നയിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് അന്തര്‍ദ്ദേശീയ പഠനം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന രംഗത്തെ നയിക്കാന്‍ ഇന്ത്യക്കാകുമെന്ന് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയും യുസിഎല്‍എയും നടത്തിയ ഗവേഷണം പറയുന്നു. ഇലക്ട്രിക് ട്രക്കുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതോടെയാണിത്. 2070 ഓടെ അറ്റ സീറോ ഹരിതഗൃഹ വാതക ബഹിര്‍മനം എന്ന ലക്ഷ്യം ഇതുവഴി കൈവരിക്കാനാകും.

ആഭ്യന്തര ആവശ്യത്തിനുള്ള എണ്ണയുടെ 88 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ 60 ശതമാനവും ഉപയോഗിക്കുന്നത് ചരക്ക് ലോറികളാണ്. അതുകൊണ്ടുതന്നെ ഇലക്ട്രിക് ട്രക്കുകളിലേയ്ക്കുള്ള പരിവര്‍ത്തനം രാജ്യത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

മാത്രമല്ല,ആഗോള ഇലക്ട്രിക് വാഹന രംഗത്തെ നയിക്കാനുമാകും., ലോറന്‍സ് ബെര്‍ക്ക്‌ലി നാഷണല്‍ ലാബോറട്ടറി (ബെര്‍ക്ക്‌ലി ലാബ്) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയും ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും (യുസിഎല്‍എ) നടത്തിയ പഠനം പറയുന്നു. ഇറക്കുമതി എണ്ണമേലുള്ള ആശ്രയത്വം കുറയ്ക്കുക, അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുക, സീറോ ഗ്രീന്‍ഹൗസ് വാതക ബഹിര്‍ഗമനം എന്നിവയും സാധ്യമാകും.

ഇലക്ട്രിക് ട്രക്കുകള്‍ രാജ്യത്തിന്റെ ഇന്ധന സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ഗതാഗത ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് ബാര്‍ക്കലി ലാബ് റിസര്‍ച്ച് സയന്റിസ്റ്റ് നികിത് അഭയങ്കാര്‍ പറയുന്നു. വൈദ്യുതി ട്രക്കുകള്‍ ഗ്രീന്‍ഹൗസ് വാതക ബഹിര്‍ഗമനം കിലോമീറ്ററിന് 9 ശതമാനം എന്നതോതില്‍ കുറയ്ക്കും. ഡീസല്‍ ട്രക്കുകളില്‍ ഇത് കിലോമീറ്ററിന് 35 ശതമാനമാണ്.

ധാരാളം ലക്ഷ്യങ്ങളുള്ള വൈദ്യൂതീകരണ പദ്ധതികളാണ് രാജ്യം തുടങ്ങിവച്ചിരിക്കുന്നതെന്ന് ബെര്‍ക്ക്‌ലി ലാബ്, യുസിഎല്‍എ ശാസ്ത്രജ്ഞന്‍ ദീപക് രാജഗോപാല്‍ നിരീക്ഷിക്കുന്നു. ഇത് പ്രാബല്യത്തില്‍ വരുത്തുക എന്നതായിരിക്കും വെല്ലുവിളി. ബാറ്ററി ഇലക്ട്രിക് ട്രെയ്‌നുകള്‍ വഴി പരിസ്ഥിതി സംരക്ഷണം, ചെലവ് ലാഭിക്കല്‍, പ്രതിരോധ ശേഷി എന്നിവ ഉറപ്പുവരുത്താമെന്ന് ബെര്‍ക്ലി ലാബ് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ വര്‍ഷം തെളിയിച്ചിരുന്നു.

X
Top