ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

ഇത്തവണ ഫുട്ബോൾ സീസൺ ഓഗസ്റ്റിൽ ആരംഭിക്കും

രാജ്യത്ത് ഇത്തവണ ഫുട്ബോൾ സീസൺ നേരത്തെ ആരംഭിക്കും. രാജ്യത്ത് കൊവിഡ് ഭീതി കുറഞ്ഞതിനാൽ ഹോം, എവേ രീതിയിൽ തന്നെയാവും മത്സരങ്ങൾ. ബയോ ബബിളുകളോ ഒരു പ്രത്യേക വേദിയോ മത്സരങ്ങൾക്കുണ്ടാവില്ല. ഡ്യൂറൻഡ് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നീ ടൂർണമെൻ്റുകളൊക്കെ വരും സീസണിൽ നടക്കും.
ഓഗസ്റ്റിൽ ഡ്യൂറൻഡ് കപ്പോടെയാണ് സീസൺ ആരംഭിക്കുക. ഓഗസ്റ്റ് 13 മുതൽ ഡ്യൂറൻഡ് കപ്പ് ആരംഭിക്കും. ഡ്യൂറൻഡ് കപ്പിൽ 20 ടീമുകളാണ് കളിക്കുക. ഐഎസ്എലിലെ 11 ടീമുകളും ഇക്കുറി ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കും. ഒക്ടോബർ 6 മുതലാണ് ഐഎസ്എൽ ആരംഭിക്കുക. മാർച്ച് അവസാനം വരെ സീസൺ നീണ്ടുനിൽക്കും. ഏപ്രിലിലാണ് സൂപ്പർ കപ്പ്. സൂപ്പർ കപ്പിൽ 20 ടീമുകൾ പങ്കെടുക്കും.

X
Top