ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്ത്യ-ചൈന വ്യാപാരം 136 ബില്യണ്‍ ഡോളറിലെത്തി

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 135.98 ബില്യണ്‍ ഡോളറിലെത്തി. അതേസമയം വ്യാപാര കമ്മി ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നതായി ചൈനീസ് കസ്റ്റംസ് ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ലെ ഇന്ത്യ-ചൈന വ്യാപാരം 135.98 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 125 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം 8.4 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7 ശതമാനം വര്‍ധിച്ച് 118.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2022ല്‍ ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ് 17.48 ബില്യണ്‍ ഡോളറായി. ഇന്ത്യയുടെ വ്യാപാര കമ്മി 2021ലെ 69.38 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 2022 ല്‍ 101.02 ബില്യണ്‍ ഡോളറാണ്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ ആശങ്കയായ വ്യാപാരക്കമ്മി 100 ബില്യണ്‍ ഡോളര്‍ കടക്കുന്നത് ഇതാദ്യമാണ്. 2021ല്‍, ചൈനയുമായുള്ള മൊത്തത്തിലുള്ള വ്യാപാരം 125.62 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, വര്‍ഷം തോറും 43.32 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 46.14 ശതമാനം വര്‍ദ്ധിച്ച് 97.59 ബില്യണ്‍ ഡോളറിലെത്തി, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 34.28 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2021ല്‍ ഇത് 28.03 ബില്യണ്‍ ഡോളറിലെത്തി.

2020 മെയ് മാസത്തില്‍ കിഴക്കന്‍ ലഡാക്കിലെ സൈനിക നിലപാടിനെത്തുടര്‍ന്ന് അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കുതിച്ചുയര്‍ന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തില്‍ ദ്രുതഗതിയിലുണ്ടായ വളര്‍ച്ച 2008-ഓടെ ചൈനയെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയായി ഉയര്‍ന്നുവരാന്‍ സഹായിച്ചു. കഴിഞ്ഞ ദശകത്തിന്റെ തുടക്കം മുതല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. 2015 മുതല്‍ 2021 വരെ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 75.30 ശതമാനം വര്‍ദ്ധിച്ചു, ശരാശരി വാര്‍ഷിക വളര്‍ച്ച 12.55 ശതമാനം ആയിരുന്നു.

X
Top