ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ വ്യാപാര ബന്ധം ദൃഢമാക്കാന്‍ ഇന്ത്യയും ബ്രസീലും

ന്യൂഡല്‍ഹി: ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയും ബ്രസീലും ആരംഭിച്ചു. യുഎസ്, ഇരു രാജ്യങ്ങള്‍ക്കുമെതിരെ 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണിത്. വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാളും ബ്രസീലിന്റെ വിദേശ വ്യാപാര സെക്രട്ടറി ടാറ്റിയാന ലാസെര്‍ഡ പ്രസെറും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

 ദക്ഷിണ അമേരിക്കന്‍ വ്യാപാര കൂട്ടായ്മ, മെര്‍കോസറുമായി വ്യാപാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളാണ് ഇന്ത്യ തേടുന്നത്. ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് മെര്‍കോസര്‍.

ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഫിനാന്‍സ്, എംഎസ്എംഇ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ത്യ-ബ്രസീല്‍ വ്യാപാര നിരീക്ഷണ സംവിധാനം വരും മാസങ്ങളില്‍ വീണ്ടും ചേരും.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് യോഗം.  സൈനിക അട്ടിമറിക്ക് പദ്ധതിയിട്ടുവെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ ബ്രസീല്‍ കഴിഞ്ഞ മാസം  തടവിന് ശിക്ഷിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബോള്‍സോനാരോയുടെ ശിക്ഷാവിധിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

X
Top