ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യ- ബംഗ്ലാദേശ് വ്യാപാരം അനിശ്ചിതത്വത്തില്‍

ധാക്ക: ഷേക്ക് ഹസീനയുടെ രാജിയെത്തുടര്‍ന്ന് ഇന്ത്യ(India)-ബംഗ്ലാദേശ്(Bangladesh) വ്യാപാരം(Trade) അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ആഴ്ചകളോളം നടന്ന അക്രമാസക്തമായ പ്രകടനങ്ങളെത്തുടര്‍ന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചശേഷം രാജ്യം വിട്ടത്.

ഒരു ഇടക്കാല സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യം ഭരിക്കുമെന്ന് അവരുടെ കരസേനാ മേധാവി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ സമീപനം എങ്ങനെയാകും എന്നതിനെക്കുറിച്ച് ഇന്ത്യക്ക് ഇപ്പോള്‍ വ്യക്തമായ ധാരണയില്ല.

ന്യൂഡല്‍ഹിയുടെ ധാക്കയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധം അനിശ്ചിതത്വത്തിന്റെ ഒരു ഘട്ടത്തിലേക്ക് കടക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ 25-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്, ഉഭയകക്ഷി വ്യാപാരത്തിന്റെ വലുപ്പം 12.9 ബില്യണ്‍ ഡോളറാണ്.

ഇന്ത്യയുടെ എട്ടാമത്തെ വലിയ കയറ്റുമതി പങ്കാളിയാണ് ബംഗ്ലാദേശ്. കയറ്റുമതിയാണ് വ്യാപാരത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 9.5 ശതമാനം ചുരുങ്ങി 11 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ രണ്ട് വര്‍ഷമായി ധാക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞുവരികയാണ്. ഉദാഹരണത്തിന്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ് ഇന്ത്യയുടെ നാലാമത്തെ വലിയ കയറ്റുമതി വിപണിയായിരുന്നു.

എന്നിരുന്നാലും, ഡോളറിന്റെ ക്ഷാമം, ഉയര്‍ന്ന പണപ്പെരുപ്പം, ഗോതമ്പ്, അരി തുടങ്ങിയ അവശ്യവസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ പോലുള്ള മറ്റ് ഘടകങ്ങളും പുറത്തേക്കുള്ള കയറ്റുമതിയെ ബാധിച്ചു.

ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ വാഹന കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ബംഗ്ലാദേശ്.

അയല്‍രാജ്യത്തെ രാഷ്ട്രീയ അശാന്തി നിക്ഷേപകര്‍ക്ക് അവരുടെ നിലവിലുള്ള പദ്ധതികള്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കിന് കാരണമാവുകയും ചെയ്യും.

ബംഗ്ലാദേശിലെ രാഷ്ട്രീയ അശാന്തി കയറ്റുമതിക്കാര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കും. വാസ്തവത്തില്‍, നിക്ഷേപകര്‍ക്ക് കൂടുതല്‍ അപകടസാധ്യത ഉണ്ടാകാം.

ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) പറയുന്നതനുസരിച്ച്, ഉള്ളി, മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങള്‍, വൈദ്യുതി എന്നിവ പോലുള്ള ഇന്ത്യയുടെ കയറ്റുമതി ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും നിര്‍ണായകമാണ്, അശാന്തി അത് കാര്യമായി ബാധിച്ചേക്കില്ല.

”ബംഗ്ലാദേശ് കടുത്ത ഡോളര്‍ ക്ഷാമം നേരിടുന്നു, ഇത് ഇന്ത്യയില്‍ നിന്നുള്ളവ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ ഇറക്കുമതി ചെയ്യാനുള്ള കഴിവിനെ പരിമിതപ്പെടുത്തി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം ആഭ്യന്തര ഡിമാന്‍ഡും കുറച്ചിട്ടുണ്ട്, ഇത് പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇടയാക്കി, ”ജിടിആര്‍ഐ പറഞ്ഞു.

2023-24ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.7 ശതമാനം കുറഞ്ഞ് 1.8 ബില്യണ്‍ ഡോളറുമായി.

X
Top