
ന്യൂഡല്‍ഹി: ആഗോള ജൈവ ഇന്ധന സഖ്യം രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ശ്രമം.
പുതിയ ഊര്‍ജ്ജ സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം ഇതുവഴി സുഗമമാക്കാമെന്ന് അധികൃതര്‍ കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒന്നാണ് നിലവില്‍ ഇന്ത്യ.
2025 ഓടെ പെട്രോളില്‍ 20 ശതമാനം ഈഥനോള്‍ ചേര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമം. സഖ്യം വഴി ഇതിനുള്ള പാത സുഗമമാകും. ജൈവ ഇന്ധനമെന്നത് സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.
കൂടാതെ വിപണികള്‍, വ്യാപാരം, സാങ്കേതികവിദ്യ, നയം എന്നിവയെല്ലാം അന്താരാഷ്ട്ര സഹകരണത്തിന് വളരെ പ്രധാനമാണ്,’ മോദി പറഞ്ഞു.ധാന്യ അവശിഷ്ടങ്ങള്‍, സസ്യ അവശിഷ്ടങ്ങള്‍, നഗര ഖരമാലിന്യം എന്നിവ ഉപയോഗിച്ച് ഇന്ധനം ഉത്പാദിപ്പിക്കുന്നതിന് നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിച്ചുവരികയാണ്.
‘ഇത്തരം ബദലുകള്‍ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുകയും ആഭ്യന്തര വ്യവസായത്തിന് അവസരങ്ങള്‍ സൃഷ്ടിക്കുകയും ഹരിതജോലികള്‍ സൃഷ്ടിക്കുകയും ചെയ്യും. മറ്റുരാജ്യങ്ങളുടെ പിന്നിലാകാതെ ഊര്‍ജ്ജ പരിവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ഘടകങ്ങളാണ് ഇവ, മോദി പറഞ്ഞു.
മാത്രമല്ല, ഇത്തരമൊരു സഖ്യം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം സുഗമമാക്കുകയും ആഗോള ഊര്‍ജ്ജമാറ്റം സുഗമമാക്കുകയും ചെയ്യും.






