
കൊച്ചി: ജനുവരി മുതൽ മാർച്ച് വരെ സേവനങ്ങളുടെ കയറ്റുമതിയുടെ മികവിൽ 570 കോടി ഡോളർ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 130 കോടി ഡോളറിറായിരുന്നു.
വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും കറന്റ് അക്കൗണ്ടിൽ മിച്ചം നേടാൻ സഹായിച്ചു. വിദേശ വ്യാപാരത്തിൽ ചെലവ് കുറഞ്ഞ് വരവ് കൂടിയതോടെയാണ് മൊത്തം കറന്റ് അക്കൗണ്ടിൽ 0.6 ശതമാനം മെച്ചം നേടാനായയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 870 കോടി ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം കറന്റ് അക്കൗണ്ട് കമ്മി ഇതോടെ 2320 കോടി ഡോളറായി താഴ്ന്നു.
ഇന്ത്യൻ സാമ്പത്തിക മേഖല മികവിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.