മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

ഇൻഡെജീൻ ഓഹരികൾ വിപണിയിലെത്തിയത് 45% പ്രീമിയത്തിൽ

മുംബൈ: ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു ഇൻഡെജീൻ ലിമിറ്റഡിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 452 രൂപയിൽ നിന്നും 44.91 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികളുടെ അരങ്ങേറ്റം. ലിസ്റ്റിംഗ് വില 655 രൂപ.

ഓഹരിയൊന്നിന് 203 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 1,841.76 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 760 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (എഫ്എസ്) 1,081.76 കോടി രൂപയുടെ പുതിയ ഇഷ്യൂവും ഉൾപ്പെടുന്നു.

ബിസിപി ടോപ്‌കോ VII ആണ് കമ്പനിയുടെ പ്രൊമോട്ടർ. സിഎ ഡോൺ ഇൻവെസ്റ്റ്‌മെൻ്റ്, കാർലൈൽ ഗ്രൂപ്പ് സ്ഥാപനം, വിഡ ട്രസ്റ്റീസ്, ബ്രൈറ്റൺ പാർക്ക് ക്യാപിറ്റലിൻ്റെ ഉപസ്ഥാപനങ്ങളായ ബിപിസി ജെനസിസ് ഫണ്ട് ഐ എസ്‌പിവി ലിമിറ്റഡ്, ബിപിസി ജെനസിസ് ഫണ്ട് ഐ-എ എസ്‌പിവി ലിമിറ്റഡ്, വ്യക്തിഗത നിക്ഷേപകരായ മനീഷ് ഗുപ്ത, രാജേഷ് ഭാസ്കരൻ നായർ, അനിത നായർ തുടങ്ങിയവരാണ് ഒഎഫ്എസിലൂടെ ഓഹരികളിൽ വിറ്റത്.

ഇഷ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും കടം വീട്ടാൻ 391 കോടി ഉപയോഗിക്കും. ഇതോടെ കമ്പനിക്ക് പൂർണമായും കടബാധ്യതകൾ ഇല്ലാതാവും. മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും തുക ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ ഇൻഡെജീൻ ലിമിറ്റഡ് ലൈഫ് സയൻസ് വ്യവസായത്തിന് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു. മരുന്ന് വികസനം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, റെഗുലേറ്ററി സമർപ്പിക്കലുകൾ, ഫാർമകോവിജിലൻസ്, പരാതികൾ കൈകാര്യം ചെയ്യൽ, വിൽപ്പന/വിപണന പിന്തുണ എന്നിവയിലാണ് കമ്പനി സഹായം നൽകുക.

കമ്പനി നൽകുന്ന സേവനങ്ങൾ

  • എൻ്റർപ്രൈസ് കൊമേർഷ്യൽ സൊല്യൂഷൻസ്
  • ഓമ്‌നിചാനൽ ആക്ടിവേഷൻ
  • എൻ്റർപ്രൈസ് മെഡിക്കൽ സൊല്യൂഷൻസ്

എൻ്റർപ്രൈസ് ക്ലിനിക്കൽ സൊല്യൂഷനുകളും കൺസൾട്ടൻസി സേവനങ്ങളും
കമ്പനിയുടെ ഉപസ്ഥാപനമായ ഡിടി അസോസിയേറ്റ്സ് ലിമിറ്റഡ് \”ഡിടി കൺസൾട്ടിംഗ്\” എന്ന ബ്രാൻഡിന് കീഴിൽ കൺസൾട്ടിംഗ് സേവനങ്ങളും നൽകുന്നുണ്ട്.

X
Top