എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ക്രിപ്‌റ്റോകറന്‍സി നികുതി: പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ വരുമാന നികുതി വകുപ്പ്

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി നികുതിയെക്കുറിച്ചുള്ള സംശയനിവാരണത്തിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ‘ പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍’ (FAQ) പുറത്തിറക്കുന്നു. വരുമാന നികുതിവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കവേ സിബിഡിടി ചെയര്‍പേഴ്‌സണ്‍ സംഗീത സിംഗാണ് ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍മേല്‍ 30 ശതമാനം നികുതി ഏപില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സ്‌ചേഞ്ചുകള്‍ വഴി നടക്കുന്ന ഓരോ ക്രിപ്‌റ്റോ ഇടപാടുകളേയും സസൂക്ഷ്മം നിരീക്ഷിക്കാനും ഉത്തരവായി. വരുമാന വകുപ്പ് ഉദ്യോഗസ്ഥരെയാണ് സിബിഡിടി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് വിര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ കൈമാറ്റത്തിലൂടെയുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി പ്രഖ്യാപനം നടത്തിയത്.
2022ലെ ബജറ്റിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനെതുടര്‍ന്ന് 40 ഓളം വരുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം തങ്ങളുടെ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയാണെന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിറ്റ് കോയിന്‍, എഥേരിയം എന്നീ ക്രിപ്‌റ്റോകറന്‍സി ഇടപാടുകളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.
40 ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ 10 എണ്ണത്തിന്റെ വരുമാനം 34,000 കോടി മുതല്‍ 1 ട്രില്ല്യണ്‍ രൂപവരെയാണ്. ക്രിപ്‌റ്റോകറന്‍സികളുടെ വില്‍പ്പന, സ്വരൂപിക്കല്‍ എന്നിവയാണ് പ്രധാനമായും ഇവ നടത്തുന്നത്. ഇതിന് പുറമെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രിപ്‌റ്റോ ഇടപാടുകള്‍ വരുമാനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
നിലവിലെ ക്രിപ്‌റ്റോകറന്‍സി നികുതി വ്യവസ്ഥ വരുമാന നികുതി നിയത്തിന്റെ 285ബിഎ യിലും ഉപവിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 114ഇ നിയമപ്രകാരം സാമ്പത്തിക ഇടപാടുകളെകുറിക്കുന്ന സാമ്പത്തിക പ്രസ്താവനകള്‍ ഓഡിറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം.ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് (ടിഡിഎസ്) പ്രാബല്യത്തില്‍ വരുന്നത് ജൂലൈ 1 മുതലാണ.് ഇതോടെ ക്രിപ്‌റ്റോ ഇടപാടുകള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ വരുമാനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

X
Top