Alt Image
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രിസംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചുകേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയംസാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ

സംസ്ഥാനത്ത് 2 ദിവസത്തിനിടെ സ്വർണവില കുറഞ്ഞത് പവന് 480 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 360 രൂപ താഴ്്ന്ന് 54,520 രൂപയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 54,880 രൂപയിലും, ഗ്രാമിന് 15 രൂപ ഇറങ്ങി 6,860 രൂപയിലുമായിരുന്നു വ്യാപാരം.

ജൂലൈ 17 ന് പ്രാദേശിക വിപണിയില്‍ പവന് ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് 55,000 രൂപയിലെത്തിയിരുന്നു. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഗ്രാമിന് 6,875 രൂപയായിരുന്നു. 53,000 രൂപയിലാണ് സ്വര്‍ണം മാസം തുടങ്ങിയത്.

ഇതു പ്രകാരം പവന് ഈ മാസം ഇതുവരെ 1,520 രൂപ മുകളിലാണ്. മാസത്തെ ഏറ്റവും താഴ്ന്ന പവന്‍ നിരക്ക് ഒ്ന്നാം തീയതി രേഖപ്പെടുത്തിയ 53,000 രൂപയാണ്.

അഗോള വിപണിയിലെ വിലയിടിവാണ് നിലവില്‍ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളറിനെതിരേ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചതും പ്രാദേശിക വിലയെ തണുപ്പിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,428.92 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇതേസമയം ഔണ്‍സിന് 2,466.54 ഡോളറായിരുന്നു.

30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 80.82 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആറു മാസത്തെ സ്വര്‍ണവിലയിലെ കയറ്റം 420.77 ഡോളര്‍ ആണ്.

ആഗോള വിപണിയിലെ വില മാറ്റങ്ങള്‍ ഡോറളില്‍ ആയതിനാല്‍ തന്നെ നേരിയ വില മാറ്റങ്ങള്‍ പോലും പ്രാദേശിക വിപണി വിലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.

നിലവിലെ ആഗോള സ്വര്‍ണവിപണി ട്രെന്‍ഡുകള്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ചാഞ്ചാടുമെന്ന സൂചന നല്‍കുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാണ്.

യുഎസ് ഫെഡ് യോഗം അടുക്കുന്തോറും അസ്ഥിരത വര്‍ധിക്കാം. പ്രാദേശിക വിപണികളിലെ പെട്ടെന്നുള്ള വിലക്കയറ്റവും നിലവിലെ വില തിരുത്തലുകള്‍ക്കു കാരണമാണ്. ആഭരണപ്രേമികള്‍ ബുക്കിംഗ് തന്ത്രം തുടരുന്നതാണ് നല്ലത്.

ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിലും സ്വര്‍ണം സ്വന്തമാക്കാം. നിക്ഷേപകര്‍ തിരുത്തലുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക.

സ്വര്‍ണത്തിന്റെ ദീര്‍ഘകാല ഭാവി ശോഭനമാണെന്നു വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യയും, ചൈറയും അടക്കമുള്ള രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. അതേസമയം നിക്ഷേപകര്‍ ആവറേജിംഗിനുള്ള പണം കൈയ്യില്‍ കരുതി വേണം ഒരോ ഇടപാടുകളും നടത്തേണ്ടത്.

നിലവില്‍ സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. അതേസമയം ഗ്രാം വില ഒരിടവേളയ്ക്കു ശേഷം വീണ്ടും 100 രൂപയ്ക്ക് താഴെയെത്തി. സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയിലും നേരിയ ഇറക്കം പ്രതീക്ഷിക്കാം.

നിലവില്‍ വെള്ളി ഗ്രാമിന് 99.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 792.80 രൂപയും, 10 ഗ്രാം വെള്ളിക്ക് 991 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 99,100 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top