കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ആഗോള വളര്‍ച്ച അനുമാനം വീണ്ടും കുറയ്ക്കുമെന്ന് ഐഎംഎഫ്

ലണ്ടന്‍: ആഗോളവളര്‍ച്ചാ നിരക്ക് കുറക്കാന്‍ അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്) തയ്യാറായേക്കും. റഷ്യ- ഉക്രൈന്‍ യുദ്ധവും തുടര്‍ന്നുണ്ടായ മോശം ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് കാരണം. ഐഎംഫ് തലവൻ ക്രിസ്റ്റാലിന ജിയോജീവ തന്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. 2022-23 ലെ ആഗോളവളര്‍ച്ചാ അനുമാനം 3.6 ശതമാനമായി ഐഎംഫ് കുറച്ചിട്ടുണ്ട്.

ജിയോജീവ പറയുന്നതനുസരിച്ച് അനുമാനത്തില്‍ വീണ്ടും കുറവ് വന്നേക്കും.’സമീപകാല സൂചകങ്ങള്‍ ദുര്‍ബലമായ രണ്ടാം പാദത്തെ സൂചിപ്പിക്കുന്നു, ‘കാഴ്ചപ്പാട്’ അങ്ങേയറ്റം അനിശ്ചിതത്വത്തില്‍ തുടരും, ജിയോജിവ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രേരക രാജ്യമെന്ന നിലയില്‍ ചൈനയിലെ പ്രതിസന്ധിയാണ് ആശങ്കയുണര്‍ത്തുന്നത്.

ഐഎംഎഫിന്റെ ജി20 നിരീക്ഷണ കുറിപ്പ് അനുസരിച്ച്, ‘ചൈനയിലെയും മറ്റ് ജി20 സമ്പദ്‌വ്യവസ്ഥകളിലെയും മന്ദഗതിയിലുള്ള വളര്‍ച്ച സാമ്പത്തിക വീണ്ടെടുക്കലിന്റെ താളം തെറ്റിക്കും. ചൈനയുടെ മാന്ദ്യം നിലവില്‍ പ്രവചിക്കുന്നതിനേക്കാള്‍ ഗുരുതരമായി മാറിയേക്കും. ഉക്രൈനിലെ യുദ്ധവും അതിനെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന ആഗോള പണപ്പെരുപ്പമാണ് ജോര്‍ജീവയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ പ്രധാന ആശങ്ക.

പണപ്പെരുപ്പം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് ഐഎംഎഫ് അതിന്റെ ഏപ്രില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രവചനങ്ങള്‍ അനുസരിച്ച്, വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണപ്പെരുപ്പം 2022 ല്‍ 5.7 ശതമാനമായും വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ പണപ്പെരുപ്പം 8.7 ശതമാനമായും ഉയരും. പണപ്പെരുപ്പം കുറയ്ക്കുന്നതിന് ‘കഴിവിന്റെ പരമാവധി’ ചെയ്യാന്‍ രാജ്യങ്ങളോട് ജോര്‍ജീവ അഭ്യര്‍ത്ഥിച്ചു.

സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ പണനയം കര്‍ശനമാക്കുന്നത് തുടരുന്നു. പലിശനിരക്ക് വര്‍ധിപ്പിക്കുക മാത്രമാണ് നിര്‍ണ്ണായകമായപോംവഴി, അവര്‍ കുറിച്ചു. 2021 ജൂലൈ മുതല്‍, 75 കേന്ദ്ര ബാങ്കുകള്‍ ശരാശരി 3.8 മടങ്ങ് പലിശ നിരക്ക് ഉയര്‍ത്തിയതായി ഐഎംഎഫ് നിരീക്ഷിച്ചു.

പണപ്പെരുപ്പം തടയാനുള്ള ശ്രമങ്ങള്‍ സുഗമമാക്കുന്ന ഒരു ധനനയം സര്‍ക്കാറുകള്‍ സ്വീകരിക്കണം. കര്‍ശനമായ ധനനയം, പണപ്പെരുപ്പത്തെ ചെറുക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, കടമെടുക്കലിന്റെ ഭാരം കുറയ്ക്കും. രാജ്യങ്ങള്‍ കടഭാരം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്.

ശ്രീലങ്കയെ കൂടാതെ ലെബനന്‍, റഷ്യ, സുരിനാം, സാംബിയ തുടങ്ങിയ രാജ്യങ്ങളും കടക്കെണിയിലാണെന്ന് സമീപകാല വിശകലനം കാണിക്കുന്നു. ബെലാറസ് പോലുള്ള ഒരു ഡസനോളം രാജ്യങ്ങളുടെ സ്ഥിതി അപകടത്തിലാണ്. ‘ഉയര്‍ന്ന കടബാധ്യതയും പരിമിതമായ പോളിസികളുമുള്ള രാജ്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ശ്രീലങ്കയെ ചൂണ്ടിക്കാട്ടി ജോജീവിയ പറഞ്ഞു.

രാജ്യങ്ങള്‍ കടം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഉയര്‍ന്ന സോവറിന്‍ ബോണ്ട് ആദായം ഭീഷണി ഉയര്‍ത്തുന്നു. ഇത് ബോണ്ട് നിക്ഷേപങ്ങളെ അപകടത്തിലാക്കുന്നു. ഏത് സമയവും ഡീഫാള്‍ട്ട് സംഭവിച്ചേക്കാം.

സാമ്പത്തിക പ്രതിസന്ധി മാറ്റുന്നതിന് കൂടുതല്‍ അന്തര്‍ദ്ദേശീയ സഹകരണം ആവശ്യമാണെന്നും ജി20 രാഷ്ട്രങ്ങളാണ് ഇതിന് നേതൃത്വം നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ അഞ്ചില്‍ നാല് ഭാഗവും സംഭാവന ചെയ്യുന്നത് ജി20 രാജ്യങ്ങളാണ്.

ഭക്ഷ്യ ഉത്പന്ന സംരക്ഷണം പോലുള്ള നടപടികളെ ഐഎംഎഫ് എതിര്‍ക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി കുറക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജോജീവിയ.

X
Top