ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

പേടിഎം സിഇഒ ആയി ശർമ്മയെ വീണ്ടും നിയമിക്കുന്നതിനെതിരെ ഐഐഎഎസ്

മുംബൈ: കോർപ്പറേറ്റ് പ്രവർത്തനങ്ങൾക്കായി എങ്ങനെ വോട്ടുചെയ്യണം എന്നതിനെക്കുറിച്ച്‌ ഫണ്ടുകൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന പ്രോക്സി ഉപദേശക സ്ഥാപനമായ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് (ഐഐഎഎസ്) വിജയ് ശേഖർ ശർമ്മയെ എംഡിയും സിഇഒയുമായി വീണ്ടും നിയമിക്കണമെന്ന പേടിഎമ്മിന്റെ മാതൃ കമ്പനിയുടെ പ്രമേയത്തെ പിന്തുണയ്ക്കുന്നതിനെതിരെ ഓഹരി ഉടമകളെ ഉപദേശിച്ചു.

ഇതിന് പുറമെ രവിചന്ദ്ര അഡുസുമല്ലിയെ ഡയറക്ടറായി പുനർനിയമിക്കുന്നതിന് വോട്ട് ചെയ്യരുതെന്നും ഐഐഎഎസ് ഉപദേശിച്ചിട്ടുണ്ട്. ഒൺ 97 കമ്മ്യൂണിക്കേഷൻസിന്റെ (പേടിഎമ്മിന്റെ മാതൃ കമ്പനി) എജിഎം ഓഗസ്റ്റ് 19-ന് നടക്കും. ശർമ്മയുടെയും അഡുസുമല്ലിയുടെയും നിയമനത്തിന് പുറമെ, സാമ്പത്തിക പ്രസ്താവനകൾ സ്വീകരിക്കുന്നതിനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ, പ്രസിഡന്റ് & എന്നീ നിലകളിൽ മുഴുവൻ സമയ ഡയറക്ടറായി മധുർ ദേവ്‌റയെ നിയമിക്കുന്നതിനും ഓഹരി ഉടമകൾ വോട്ട് ചെയ്യും.

കൂടാതെ ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കും മറ്റ് ഫണ്ടുകളിലേക്കും പ്രതിവർഷം 10 കോടി രൂപ വരെയുള്ള സംഭാവനകൾ മൂന്ന് വർഷത്തേക്ക് അംഗീകരിക്കാനും എജിഎമ്മിൽ പ്രമേയമുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകളോട് പേയ്‌മെന്റ് കമ്പനി പ്രതികരിച്ചില്ല.

X
Top