Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ബിസിനസ്സ് വിപുലീകരണ പദ്ധതികളുമായി ഐഎച്ച്സിഎൽ

ഡൽഹി: 300 ഹോട്ടലുകളുടെ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാനും, 2025ഓടെ ക്യു മിൻ, 7 റിവേഴ്‌സ്, അമ സ്റ്റേയ്സ് & ട്രെയ്ൽസ് എന്നിവയുൾപ്പെടെയുള്ള പുതിയ ബിസിനസുകൾ ശക്തിപ്പെടുത്താനും ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) പദ്ധതിയിടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തങ്ങൾ 40-ലധികം ഹോട്ടലുകൾ തുറന്നതായും, ഇതോടെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഹോസ്പിറ്റാലിറ്റി കമ്പനിയായി തങ്ങൾ മാറിയതായും കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗതവും പുതിയതുമായ ബിസിനസുകളിലുടനീളം വൈവിധ്യമാർന്ന ബ്രാൻഡ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിലൂടെ ലാഭകരമായ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
2025 ഓടെ ഐഎച്ച്സിഎൽ 300 ഹോട്ടലുകളുടെ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായും, ഒപ്പം 33 ശതമാനം ഇബിഐടിഡിഎ മാർജിൻ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎച്ച്‌സിഎൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ഛത്‌വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗജന്യ പണമൊഴുക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിലും, ഒരു സീറോ നെറ്റ് ഡെബ്റ് കമ്പനിയായി മാറുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎച്ച്സിഎൽ അതിന്റെ പോർട്ട്‌ഫോളിയോ പുനഃക്രമീകരിക്കാനും, അതിന്റെ ഉടമസ്ഥതയിലുള്ള/പാട്ടത്തിനെടുത്തതും നിയന്ത്രിക്കപ്പെടുന്നതുമായ ഹോട്ടലുകൾക്കിടയിൽ 50:50 മിക്സ് നേടാനും ലക്ഷ്യമിടുന്നു. നിലവിൽ ഈ അനുപാതം 53:47 ആണ്.
4 ഭൂഖണ്ഡങ്ങളിലും, 11 രാജ്യങ്ങളിലും, 100-ലധികം സ്ഥലങ്ങളിലുമായി ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന 236 ഹോട്ടലുകളുടെ പോർട്ട്‌ഫോളിയോ ഐഎച്ച്സിഎൽനുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, കൊട്ടാരങ്ങൾ, സ്പാകൾ, ഇൻ-ഫ്ലൈറ്റ് കാറ്ററിംഗ് സേവനങ്ങൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL). പ്രമുഖ ടാറ്റ ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ് കമ്പനി.

X
Top