അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഒഎൻഡിസിയിൽ ചേർന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

മുംബൈ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സംരംഭമായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) പങ്കാളിയായി ചേർന്ന് സ്വകാര്യ മേഖലയിലെ വായ്പക്കാരാനായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഉപഭോക്താക്കൾക്കിടയിലെ നെറ്റ്‌വർക്ക് സ്വീകാര്യത വർധിപ്പിക്കുന്നതിനാണ് ബാങ്കിന്റെ ഈ നീക്കം.

ഒഎൻഡിസി നെറ്റ്‌വർക്കിലെ വിൽപ്പനക്കാരെ കണ്ടെത്താൻ വാങ്ങുന്നവരെ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോം പ്രാപ്‌തമാക്കിയതായി ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി ബാങ്ക് അതിന്റെ കറണ്ട് അക്കൗണ്ട് ഉപഭോക്താക്കളായ ചെറുകിട വ്യാപാരികളെ ഒഎൻഡിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പങ്കാളി ആപ്പിൽ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്.

ഒഎൻ‌ഡി‌സിയുടെ ഇലക്ട്രോണിക് നെറ്റ്‌വർക്കിലൂടെ ഇടപാടുകൾ നടത്താനും അവരുടെ ഡിജിറ്റൽ കാൽപ്പാടുകൾ വർദ്ധിപ്പിക്കാനും ചെറുകിട വ്യാപാരികളെ ഈ ആപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇ-കൊമേഴ്‌സിനെ ജനാധിപത്യവൽക്കരിക്കുന്നതിനായി സെക്ഷൻ 8 കമ്പനിയായി ആണ് ഒഎൻഡിസി രൂപീകരിച്ചത്. ഇത് പേയ്‌മെന്റുകൾക്കായുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പോലെ ഒരു പ്ലാറ്റ്‌ഫോം കേന്ദ്രീകൃത മോഡലിൽ നിന്ന് ഓപ്പൺ നെറ്റ്‌വർക്ക് മോഡലിലേക്ക് ഇ-കൊമേഴ്‌സിനെ പരിവർത്തനം ചെയ്യും.

വിതരണ ശൃംഖലകൾ, ബയർ യൂണിവേഴ്‌സുകൾ, ലോജിസ്റ്റിക്‌സ്, ടെക്‌നോളജി സേവനങ്ങൾ എന്നിവയിലെ ഉൾപ്പെടുത്തലും പരസ്പര പ്രവർത്തനവും ഒഎൻഡിസി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് അറിയിച്ചു.

X
Top