Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 60% വർദ്ധിച്ചു

കൊച്ചി: ഐഡിബിഐ ബാങ്ക് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം 1,323 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 60% ശക്തമായ വളർച്ച രേഖപ്പെടുത്തി.

പ്രവർത്തന ലാഭം 2,070 കോടി രൂപയാണ്. എൻഐഎം 4.33% രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 12% വളർച്ചയോടെ 3,067 കോടി രൂപയായി.

നിക്ഷേപച്ചെലവ് 2023 രണ്ടാം പാദത്തിലെ 3.43%-നോട് താരതമ്യപ്പെടുത്തുമ്പോൾ 2024 രണ്ടാം പാദത്തിൽ 80 ബിപിഎസ് വർദ്ധിച്ച് 4.23%-ൽ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 178 ബിപിഎസ് വളർച്ചയോടെ സിആർഎആർ 21.26% ആയി.

റിട്ടേൺ ഓൺ അസറ്റ്സ് (ROA) 1.59% (വാർഷിക വളർച്ച 50 ബിപിഎസ്) രേഖപ്പെടുത്തി. റിട്ടേൺ ഓൺ ഇക്വിറ്റി (ROE) 19.05% (വാർഷിക വളർച്ച 384 ബിപിഎസ്) എന്നതിൽ നിൽക്കുന്നു. അറ്റ എൻപിഎ 77 ബിപിഎസ് വളർന്ന് 0.39% എന്നതിൽ എത്തിനിൽക്കുന്നു.

മൊത്തം എൻപിഎ 1161ബിപിഎസ് വളർന്ന് 4.90% ൽ ആയി. പിസിആർ 126 ബിപിഎസ് വർദ്ധിച്ച് 99.10% എന്നതിലെത്തി.

X
Top