ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

എആർസിഐഎല്ലിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ച് ഐഡിബിഐ ബാങ്ക്

മുംബൈ: എആർസിഐഎല്ലിലെ 19 ശതമാനത്തിലധികം വരുന്ന ഓഹരികൾ അവന്യൂ ഇന്ത്യ റീസർജൻസ് പി.ടി.ഇക്ക് വിറ്റതായി ഐഡിബിഐ ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, ഈ ഇടപാടിന്റെ മൂല്യം ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. തങ്ങൾ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ (ARCIL) മൊത്തം ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 19.18 ശതമാനം വരുന്ന 6,23,23,800 പൂർണ്ണമായി അടച്ച ഇക്വിറ്റി ഓഹരികൾ അവന്യൂ ഇന്ത്യ റീസർജൻസ് പി.ടി.ഇ ലിമിറ്റഡിന് വിറ്റതായി ഐഡിബിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇതോടെ, എആർസിഐഎല്ലിന്റെ ഒരു സ്പോൺസർ ഷെയർഹോൾഡർ ആകുന്നത് അവസാനിപ്പിക്കുന്നതായി എൽഐസിയുടെ നിയന്ത്രണത്തിലുള്ള വായ്പ ദാതാവ് പറഞ്ഞു. നിലവിൽ ബിഎസ്ഇയിൽ ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ 2.89 ശതമാനം ഇടിഞ്ഞ് 37.10 രൂപയിലെത്തി.

X
Top