ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

രാധാകൃഷ്ണന്‍ ദമാനി ഓഹരിയുടെ റേറ്റിംഗ് പുതുക്കി ഐസിഐസിഐ

കൊച്ചി: പ്രമുഖ നിക്ഷേപകന്‍ രാധാകൃഷ്ണന്‍ ദമാനിയുടെ അവന്യൂ സൂപ്പര്‍മാക്കറ്റ്‌സ് ഓഹരികളുടെ റേറ്റിംഗ് മാറ്റിയിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. പുതിയ റേറ്റിംഗ് പ്രകാരം വാങ്ങല്‍ നിര്‍ദ്ദേശമാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരിയ്ക്ക് നല്‍കിയിട്ടുള്ളത്. നേരത്തെ വില്‍പ്പനയായിരുന്നു അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്‌സിന് ഐസിഐസിഐ നല്‍കിയ റേറ്റിംഗ്.
ഈ ആഴ്ച ഓഹരി 9 ശതമാനം വളര്‍ന്ന് 3515 രൂപയിലെത്തി. 2,27,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനി അഞ്ചുദിവസ മൂവിംഗ് ആവറേജിന് മുകളിലാണുള്ളത്. എന്നാല്‍ 20,50,100,200 ദിവസങ്ങളിലെ മൂവിംഗ് ആവറേജുകള്‍ക്ക് താഴെയുമാണ്. നേരത്തെ 45 ശതമാനം തിരുത്തല്‍ വരുത്തിയാണ് ഓഹരിയുണ്ടായിരുന്നത്.
വരുമാനം ശക്തമാണെന്നും കമ്പനി കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങിയത് നേട്ടത്തില്‍ കലാശിക്കുമെന്നും ഐസിഐസിഐ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ 3900 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് അവരുടെ നിര്‍ദ്ദേശം.രാധാകൃഷ്ണന്‍ ദമാനിയുടേയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന് കീഴിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട്.
2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനി അതിന്റെ ഏകീകൃത അറ്റാദായം 3.11 ശതമാനം വര്‍ധിപ്പിച്ച് 426.75 കോടി രൂപയാക്കി. കഴിഞ്ഞവര്‍ഷം ഇതേപാദത്തിലെ അറ്റാദായം 413.87 കോടി രൂപയായിരുന്നു.
”2021 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഡിമാര്‍ട്ട് സ്‌റ്റോറുകള്‍ 16.7 ശതമാനം വളര്‍ന്നു. ജനറല്‍ മര്‍ച്ചന്‍ഡൈസ്, അപ്പാരല്‍ എന്നിവയില്‍ നിന്നുള്ള വില്‍പ്പന മുന്‍ വര്‍ഷത്തെ 22.90 ശതമാനത്തില്‍ നിന്ന് 23.40 ശതമാനമായി ഉയര്‍ന്നു,” അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് സിഇഒയും എംഡിയുമായ നെവില്‍ നൊറോണ പറഞ്ഞു.
രാധാകിഷന്‍ ദമാനിയും കുടുംബവും പ്രമോട്ട് ചെയ്യുന്ന ഡിമാര്‍ട്ട്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, എന്‍സിആര്‍, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി അടിസ്ഥാന ഭവന, വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top