സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 1919 കോടി

മുംബൈ: 2023-24 സാമ്പത്തിക വര്ഷത്തില് ഐസിഐസിഐ ലൊംബാര്ഡിന്റെ അറ്റാദായം 11 ശതമാനം വര്ധിച്ച് 1,919 കോടി രൂപയായി. നാലാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 18.9 ശതമാനം കൂടി 520 കോടി രൂപയുമായി.

നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില് 17.8 ശതമാനം വര്ധിച്ച് 247.76 ബില്യണായി. കാര്ഷികം ആരോഗ്യം എന്നീ മേഖലകള് ഒഴികെയുള്ള കമ്പനിയുടെ പ്രീമിയം വരുമാനത്തിലെ വളര്ച്ച 17.1 ശതമാനമാണ്.

2023-24 സാമ്പത്തിക വര്ഷം നാലാം പാതത്തിലെ പ്രീമിയം വരുമാനത്തില് 22 ശതമാനമാണ് വര്ധന. ഓഹരിയില് നിന്നുള്ള ശരാശരി വരുമാനമാകട്ടെ 17.2 ശതമാനത്തില് നിന്ന് 17.8 ശതമാനവുമായി.

ഓഹരിയൊന്നിന് ആറ് രൂപ വീതം ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 2023-24 സാമ്പത്തിക വര്ഷത്തെ ലാഭവീതം 11 രൂപയായി.

X
Top