ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായത്തില്‍ കുതിപ്പ്

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് 2024 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ അറ്റാദായം 20 ശതമാനം വര്‍ധിച്ച് 694 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 577 കോടി രൂപയുടെ അറ്റാദായം ഇന്‍ഷുറര്‍ നേടിയിരുന്നു.

ഈ പാദത്തിലെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,049 കോടിയില്‍ നിന്ന് 5,850 കോടി രൂപയായി ഉയര്‍ന്നതായി ഐസിഐസിഐ ലൊംബാര്‍ഡ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. കമ്പനിയുടെ രേഖാമൂലമുള്ള മൊത്ത പ്രീമിയം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6,272 കോടി രൂപയില്‍ നിന്ന് 6,948 കോടി രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4,240 കോടി രൂപയില്‍ നിന്ന് 4,835 കോടി രൂപയായി അതിന്റെ അറ്റ പ്രീമിയം വര്‍ധിച്ചു. അവലോകന കാലയളവിലെ കമ്പനിയുടെ മൊത്തം ചെലവ് ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 4,452 കോടി രൂപയില്‍ നിന്ന് 5,186 കോടി രൂപയായി ഉയര്‍ന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഓരോ ഇക്വിറ്റി ഷെയറിനും 5.5 രൂപ അല്ലെങ്കില്‍ 10 രൂപ മൂല്യത്തിന്റെ 55 ശതമാനം ഇടക്കാല ലാഭവിഹിതവും ബോര്‍ഡ് പ്രഖ്യാപിച്ചു.

X
Top