കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വായ്പകളുടെ പലിശ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക്

ദില്ലി: വായ്പാ നിരക്ക് കുറച്ച് ഐസിഐസിഐ ബാങ്ക്. 2023 ജൂൺ മാസത്തേക്കുള്ള മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് നിരക്കുകൾ (എംസിഎൽആർ) ആണ് ഐസിഐസിഐ ബാങ്ക് പരിഷ്കരിച്ചത്.

ഭവനവായ്പ ഉൾപ്പെടെ വിവിധ വായ്പകളുടെ പലിശ നിരക്ക് എംസിഎൽആർ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത് എന്നതിനാൽ എംസിഎൽആർ കുറച്ചത് ഭവന വായ്പ നിരക്ക് കുറയാൻ കാരണമാകും.

ഐസിഐസിഐ ബാങ്ക്ന്റെ പുതുക്കിയ എംസിഎൽആർ നിരക്കുകൾ

ഐസിഐസിഐ ബാങ്ക് ഒരു മാസത്തെ എംസിഎൽആർ 15 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഇതോടെ ഒരു മാസത്തെ എംസിഎൽആർ 8.50 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി കുറഞ്ഞു.

മൂന്ന് മാസത്തെ എംസിഎൽആർ 8.55 ശതമാനത്തിൽ നിന്ന് 8.40 ശതമാനമായും കുറച്ചു. ആറ് മാസത്തേയും ഒരു വർഷത്തേയും കാലാവധിയിൽ എംസിഎൽആർ യഥാക്രമം 8.75, 8.85 ശതമാനം എന്നിങ്ങനെയാണ്. പുതുക്കിയ നിരക്കുകൾ ജൂൺ 1 അതായത് ഇന്ന് മുതൽ നിലവിൽവന്നു.

ഐസിഐസിഐ ബാങ്ക് വെബ്സൈറ്റ് അനുസരിച്ച്, 2023 ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്ന ആർബിഐ പോളിസി റിപ്പോ നിരക്ക് 6.50 ശതമാനം ആണ്. വാഹന വായ്പയോ ട്രാവൽ ലോണോ ഹോം ലോണോ ബിസിനസ് ലോണോ എടുത്തിട്ടുണ്ടെങ്കിൽ ഇവ എംസിഎൽആറുമായി ലിങ്ക് ചെയ്തതാണിരിക്കുന്നത്.

ആർ‌ബി‌ഐ 2019 ഒക്‌ടോബർ 01 മുതൽ, ഹോം ലോണുകൾ, ബിസിനസ് ലോണുകൾ, പ്രവർത്തന മൂലധന വായ്പകൾ തുടങ്ങിയവയ്‌ക്ക് എം‌സി‌എൽ‌ആറിന് പകരമായി എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്കിംഗ് സംവിധാനം അവതരിപ്പിച്ചു.

ഈ പുതിയ ലെൻഡിംഗ് നിരക്ക് സമ്പ്രദായം ഫ്ലോട്ടിംഗ് പലിശ നിരക്കുള്ള ലോണുകൾക്ക് മാത്രമേ ബാധകമാകൂ,

X
Top