ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

100 ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംനേടി ഐസിഐസിഐ ബാങ്കും

മുംബൈ: പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 100 ബില്യൺ ഡോളർ (8.34 ലക്ഷം കോടി രൂപ) ഭേദിച്ചു. ഓഹരിവില 2.48 ശതമാനം വർധിച്ച് 1,199.05 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം.

വിപണിമൂല്യം 100 ബില്യൺ ഡോളർ കടക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ കമ്പനിയുമാണ് ഐസിഐസിഐ ബാങ്ക്.

ഈ ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ബാങ്കുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് നേരത്തേ ഇടംനേടിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നിവയാണ് മറ്റ് 4 കമ്പനികൾ. 105.55 ബില്യൺ ഡോളറാണ് ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം.

236 ബില്യൺ ഡോളറുമായി (19.68 ലക്ഷം കോടി രൂപ) റിലയൻസാണ് ഏറ്റവും മൂല്യമേറിയ കമ്പനി. ടിസിഎസ് (166 ബില്യൺ ഡോളർ), എച്ച്ഡിഎഫ്സി ബാങ്ക് (152 ബില്യൺ ഡോളർ), ഭാരതി എയർടെൽ (102 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ മൂല്യം.

ഇൻഫോസിസ് 2022 ജനുവരിയിൽ ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇപ്പോൾ ആ നേട്ടമില്ല. 76 ബില്യൺ ഡോളർ മൂല്യമേ ഇപ്പോഴുള്ളൂ.

2020 ഡിസംബറിലാണ് ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം ആദ്യമായി 50 ബില്യൺ ഡോളറിലെത്തിയത്. തുടർന്ന് 100 ബില്യൺ ഡോളർ മറികടക്കാൻ വേണ്ടിവന്നത് 4 വർഷത്തോളം മാത്രം.

X
Top