ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

എംസിഎല്‍ആര്‍ പരിഷ്‌ക്കരിച്ച് ഐസിഐസിഐ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും

മുംബൈ: ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ എംസിഎല്‍ആര്‍ പരിഷ്‌ക്കരിച്ചു.ഐസിഐസിഐ ബാങ്ക് ഒരു മാസത്തെ എംസിഎല്‍ആര്‍ 8.50 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായും മൂന്ന് മാസത്തെ എംസിഎല്‍ആര്‍ 8.55 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായും കുറച്ചു. കൂടാതെ ചില കാലയളവിലേയ്്ക്കുള്ള എംസിഎല്‍ആര്‍ വര്‍ദ്ധിപ്പിക്കാനും തയ്യാറായി.

ആറ് മാസത്തെയും ഒരു വര്‍ഷത്തെയും കാലാവധികളില്‍ ബാങ്ക് എംസിഎല്‍ആര്‍ യഥാക്രമം 8.75 ശതമാനമായും 8.85 ശതമാനമായും ഉയര്‍ത്തി. ഇതോടെ ഈ നിരക്കുകളില്‍ കുറഞ്ഞ പലിശയ്ക്ക് ബാങ്കിന് വായ്പ നല്‍കാന്‍ കഴിയില്ല. സമാനമായി പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാ കാലാവധികളിലും പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു.

പുതുക്കിയ നിരക്കുകള്‍ 2023 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പിഎന്‍ബിയുടെ ബെഞ്ച്മാര്‍ക്ക് വായ്പയുടെ മാര്‍ജിനല്‍ കോസ്റ്റ് 8 ശതമാനത്തില്‍ നിന്ന് 8.10 ശതമാനമായാണ് ഉയര്‍ന്നത്. കൂടാതെ, ഒരു മാസം, മൂന്ന് മാസം, ആറ് മാസം എന്നിവയുടെ നിരക്ക് യഥാക്രമം 8.20%, 8.30%, 8.50% എന്നിങ്ങനെ വര്‍ദ്ധിച്ചു.

പലിശ നിശ്ചിയിക്കാവുന്ന നിരക്കിനെയാണ് എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്സ്) സൂചിപ്പിക്കുന്നത്. നിക്ഷേപ നിരക്ക്, റിപ്പോ നിരക്ക്, പ്രവര്‍ത്തനച്ചെലവ്, ക്യാഷ് റിസര്‍വ് അനുപാതം നിലനിര്‍ത്തുന്നതിനുള്ള ചെലവ് എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് വായ്പ നിരക്ക് തീരുമാനിക്കുമ്പോള്‍ പരിഗണിക്കുക.

X
Top