ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

16.5 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ്

ഡൽഹി: ദക്ഷിണ കൊറിയയിലെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബിസിനസ്സ് വിപുലീകരിക്കുന്നതിനായി 2030 ഓടെ മൊത്തം 21 ട്രില്യൺ വോൺ (16.54 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് ബുധനാഴ്ച അറിയിച്ചു. ഹ്യുണ്ടായ് മോട്ടോർ കമ്പനിയും, കിയ കോർപ്പറും ഉൾക്കൊള്ളുന്ന ദക്ഷിണ കൊറിയൻ ഓട്ടോ ഗ്രൂപ്പ്, 2030 ഓടെ ദക്ഷിണ കൊറിയയിൽ പ്രതിവർഷം 1.44 ദശലക്ഷം യൂണിറ്റ് ഇവികൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു. ദക്ഷിണ കൊറിയയിലെ 1.44 ദശലക്ഷം യൂണിറ്റ് ഇവി ഉൽപ്പാദനം 2030-ൽ ആഗോള ഇവി ഉൽപ്പാദന ശേഷിയായ 3.23 ദശലക്ഷം ഇവി യൂണിറ്റിന്റെ 45% വരുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് സംസ്ഥാനമായ ജോർജിയയിൽ ഒരു പുതിയ ഇവി നിർമ്മാണ പ്ലാന്റ് നിർമ്മിക്കാൻ ഹ്യുണ്ടായ് പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ കമ്പനി ജോർജിയയിൽ 7.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും, പുതിയ ഫാക്ടറി നിർമ്മിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 8,500 പേരെ നിയമിക്കുമെന്നും അന്തരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 2025 ഓടെ യുഎസിൽ 7.4 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

X
Top