എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് എച്ച് യുഎല്‍

മുംബൈ: മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 2552 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍). മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.66 ശതമാനം അധികമാണിത്. വരുമാനം 10.81 ശതമാനം ഉയര്‍ന്ന് 15053 കോടി രൂപയായി.

ലാഭം പ്രതീക്ഷിയ്ക്കനുസൃതമാണെങ്കിലും വരുമാനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 15277 കോടി രൂപയുടെ വരുമാനവും 2584 കോടി രൂപ അറ്റാദായവുമാണ് കണക്കുകൂട്ടിയിരുന്നത്. മൊത്തം അളവ് വളര്‍ച്ച 4 ശതമാനം.

5 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. 22 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2022 നവംബറില്‍ 17 രൂപയുടെ ഇടക്കാല ലാഭവിഹിതം നല്‍കാന്‍ കമ്പനി തയ്യാറായിരുന്നു.

പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 7 ശതമാനം വര്‍ധിച്ച് 3,471 കോടി രൂപയായി. എബിറ്റമാര്‍ജിന്‍ 23.3 ശതമാനമായി കുറഞ്ഞു.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നിന്നും 90 ബിപിഎസ് താഴ്ച. ഫുഡ്‌സ് ആന്റ് റിഫ്രഷ്‌മെന്റ് വിഭാഗം 3 ശതമാനം വളര്‍ച്ച നേടി. വിലവര്‍ധനവും ചെലവ് കുറയലും കാരണം മൊത്തം മാര്‍ജിന്‍ 120 ബിപിഎസ് മെച്ചപ്പെട്ടിട്ടുണ്ട്.

1.56 ശതമാനം താഴ്ന്ന് 2465.60 രൂപയിലാണ് കമ്പനി ഓഹരി ട്രേഡ് ചെയ്യുന്നത്.

X
Top