അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു: മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ 10 പോയിന്റുകള്‍

ന്യൂഡല്‍ഹി: ഗൂണപരമായ മാറ്റങ്ങളുമായി പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകക്രമത്തില്‍ ഗണനീയ സ്ഥാനം നേടിയെടുത്തു.’ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജി ആന്‍ഡ് ഇക്കണോമിക്‌സ്: ഒരു ദശകത്തിനുള്ളില്‍ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു’ എന്ന റിപ്പോര്‍ട്ടില്‍ ഇതിന് നിദാനമായ കാരണങ്ങള്‍ നിരത്തുകയാണ് നിക്ഷേപ സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി. കമ്പനി റിസര്‍ച്ച് ചീഫും ഇന്ത്യ ഇക്കണോമിസ്റ്റുമായ റിധം ദേശായിയും സംഘവും ചൂണ്ടിക്കാട്ടുന്ന നിര്‍ണ്ണായക മാറ്റങ്ങള്‍.

വിതരണ ശൃംഖല പരിഷ്‌ക്കാരങ്ങള്‍.

സമ്പദ് വ്യവസ്ഥയുടെ ചിട്ടപ്പെടുത്തല്‍.

റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം.

കൈമാറ്റങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു.

പാപ്പരത്ത നിയമം

ഫ്‌ലെക്‌സിബിള്‍ പണപ്പെരുപ്പ ലക്ഷ്യം

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യയുടെ 401 (കെ) മൂവ്‌മെന്റ്.

കോര്‍പ്പറേറ്റ് ലാഭത്തിന് സര്‍ക്കാര്‍ പിന്തുണ

എംഎന്‍സി താല്‍പര്യം ഉയര്‍ന്നു.

ഇന്ത്യയുടെ അടിസ്ഥാന കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനത്തില്‍ താഴെയാണെന്നും മാര്‍ച്ച് 24 ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ക്ക് ഇത് 15 ശതമാനമായി തുടരുകയാണെന്നും യുഎസ് ആസ്ഥാനമായുള്ള സ്ഥാപനം പരാമര്‍ശിക്കുന്നു.

കൂടാതെ ദേശീയ പാതകള്‍, ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം, പുനരുപയോഗ ഊര്‍ജ്ജം, റെയില്‍വേ റൂട്ട് വൈദ്യുതികരണം എന്നിവയും റിപ്പോര്‍ട്ട് എടുത്തുകാട്ടി.

അതേസമയം വിദേശ നിക്ഷേപ സാധ്യതകള്‍ ഇന്ത്യ നിറവേറ്റിയിട്ടില്ല.എന്നാല്‍ ഇക്കാര്യംമറ്റ് സുപ്രധാന മാറ്റങ്ങളെ അസാധുവാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top