
ടോക്കിയോ: ഇന്ത്യയില്‍ പുതിയ കാറുകളും ഫാക്ടറികളും നിര്‍മ്മിക്കുന്നതിനായി ടൊയോട്ട, ഹോണ്ട, സുസുക്കി എന്നീ കമ്പനികള്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനായി വാഹന നിര്‍മ്മാതാക്കള്‍ ആഗോള വിതരണ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കുകയാണ്.
മാത്രമല്ല ഒരു ഉല്‍പ്പാദന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ സൂചനയാണിത്.ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയും ഇന്ത്യന്‍ വിപണിയിലെ മുന്‍നിരയിലുള്ള സുസുക്കിയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മൊത്തം 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വെവ്വേറെ പ്രഖ്യാപിച്ചു. ഉല്‍പ്പാദന, കയറ്റുമതി വര്‍ധനവാണ് ലക്ഷ്യം.
ഇന്ത്യയെ തങ്ങളുടെ ഇലക്ട്രിക് കാര്‍ ഉദ്പാദന, കയറ്റുമതി കേന്ദ്രമാക്കുമെന്ന് ഹോണ്ടയും പറഞ്ഞു. കുറഞ്ഞ ചെലവും വിശാലമായ തൊഴില്‍ ശക്തിയുമാണ് കാര്‍ നിര്‍മ്മാതാക്കളെ ഇന്ത്യ യിലേക്ക് ആകര്‍ഷിക്കുന്നതെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ചൈനയില്‍ നിന്നും പ്രവര്‍ത്തനം മാറ്റാന്‍ ജപ്പാനീസ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു. ചൈനീസ് വിപണിയില്‍ ഇവര്‍ തദ്ദേശീയ ബ്രാന്‍ഡ് ആയ ബിവൈഡി യില്‍ നിന്ന് ശക്തമായ മത്സരം നേരിടുന്നുണ്ട്.
കടുത്ത മത്സരം കാരണം ചൈനീസ് ബ്രാന്റുകള്‍ വില യുദ്ധത്തിലാണ്. ഈ സാഹചര്യത്തില്‍ വിദേശ കമ്പനി കള്‍ക്ക് അവിടെ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രോത്സാഹനങ്ങള്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
ടൊയോട്ടയ്ക്കും സുസുക്കിക്കും ഇന്ത്യയിലെ അവരുടെ യൂണിറ്റുകളില്‍ ഭൂരിപക്ഷ ഉടമസ്ഥാവകാശമുണ്ട്. ഹോണ്ട 100% ഉടമസ്ഥാ വകാശം കൈയ്യാളുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോ വിപണിയാണ് ഇന്ത്യ.






