യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയെ മറികടന്ന് ഹോണ്ട

ബെംഗളൂരു: ഫെബ്രുവരിയിലെ വില്‍പന കണക്കുകള്‍ പുറത്തുവിട്ട് ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്കൂട്ടർ ഇന്ത്യ. 4,22,449 യൂണിറ്റുകളാണ് 2025 ഫെബ്രുവരി മാസം കമ്പനിയുടെ മൊത്ത വില്‍പന. എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഇത് 4,58,711 ആയിരുന്നു. 7.91ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്.

ആഭ്യന്തര വിപണിയിലെ വില്‍പന മാത്രമെടുത്താല്‍ 7.26 ശതമാനത്തിന്റെ കുറവും കയറ്റുമതി കണക്കെടുത്താല്‍ 13.89 ശതമാനത്തിന്റെ കുറവുമാണിത്.

വില്‍പനയില്‍ ഇടിവ് സംഭവിച്ചെങ്കിലും പ്രധാന എതിരാളികളായ ഹീറോ മോട്ടോ കോർപ്പിനെ ഹോണ്ട ഫെബ്രുവരിയില്‍ മറികടന്നു എന്നതാണ് ശ്രദ്ധേയം. ആഭ്യന്തര വിപണിയില്‍ 3,83,918 യൂണിറ്റുകളും കയറ്റുമതിയായി 38,531 യൂണിറ്റുകളുമാണ് ഹോണ്ട വിറ്റഴിച്ചത്. ഫെബ്രുവരിയിലെ വില്‍പനയില്‍ ഹീറോയ്ക്കുണ്ടായതാകട്ടെ 20 ശതമാനത്തിന്റെ ഇടിവും.

അതേസമയം, 2025 ജനുവരിയിലെ 4,02,977 യൂണിറ്റുകളുടെ വില്‍പനയില്‍നിന്ന് ഫെബ്രുവരിയിലെ 3,83,918 എന്നതിലേക്കെത്തുമ്ബോള്‍ 4.73 ശതമാനത്തിന്റെ ഇടിവ് ഹോണ്ടയ്ക്ക് സംഭവിച്ചിട്ടുണ്ട്.

ജനുവരിയില്‍ 41,870 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കില്‍ ഫെബ്രുവരിയില്‍ ഇത് 38,531 ആയി കുറഞ്ഞു. 7.97 ശതമാനത്തിന്റെ ഇടിവ്.

അതേസമയം, ഈ വർഷം ആരംഭിച്ചതു മുതല്‍ ഹീറോയ്ക്ക് വലിയ വെല്ലുവിളിയാണ് ഹോണ്ട ഉയർത്തുന്നത്.

ആഭ്യന്തര വില്‍പനയില്‍ മികച്ച പ്രകടനം ഹീറോ കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും കയറ്റുമതി കണക്കില്‍ ഹോണ്ടയെ മറികടക്കാൻ കഴിഞ്ഞില്ല.

X
Top