അർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാംവിദേശനാണ്യ കരുതൽ ശേഖരം 683.99 ബില്യൺ ഡോളറിലെത്തിപെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുംജിഎസ്ടി കൗൺസിലിൽ നിർണായക ചർച്ചകൾക്ക് സാധ്യത; ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് റിട്രോ ടാക്സ് ഇളവ്‌ ചർച്ച ചെയ്തേക്കും2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% നികുതി ഏർപ്പെടുത്തിയേക്കും

എൻ വേണുവിനെ എംഡിയും, സിഇഒയുമായി വീണ്ടും നിയമിച്ച് ഹിറ്റാച്ചി എനർജി ഇന്ത്യ

ന്യൂഡൽഹി: മാനേജിംഗ് ഡയറക്ടറും സിഇഒയുമായി എൻ വേണുവിനെ വീണ്ടും നിയമിച്ചതായി പ്രഖ്യാപിച്ച് ഹിറ്റാച്ചി എനർജി ഇന്ത്യ ലിമിറ്റഡ്. 2022 ഡിസംബർ 2 മുതൽ അഞ്ച് വർഷത്തേക്ക് അദ്ദേഹത്തെ വീണ്ടും നിയമിച്ചതായും, കഴിഞ്ഞ ദിവസം നടന്ന ബോർഡ് മീറ്റിംഗിലെ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുനർ നിയമനമെന്നും ഹിറ്റാച്ചി എനർജി ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. ഷെയർഹോൾഡർമാരുടെ അംഗീകാരത്തിന് വിധേയമാണ് പുനർനിയമനമെന്ന് കമ്പനി അറിയിച്ചു.

വാറങ്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻഐടി) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വ്യക്തിയാണ് വേണു. ഐഐഎം-അഹമ്മദാബാദ്, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, സ്വിറ്റ്സർലൻഡിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് കോഴ്‌സുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഹിറ്റാച്ചി എനർജിയുടെ ഇന്ത്യൻ വിഭാഗമാണ് ഹിറ്റാച്ചി എനർജി ഇന്ത്യ ലിമിറ്റഡ്. പവർ ടെക്‌നോളജികളിലെ ആഗോള തലവനായ കമ്പനി മുഴുവൻ മൂല്യ ശൃംഖലയിലുടനീളം ഏറ്റവും സമഗ്രമായ ഗ്രിഡ് പോർട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു.

X
Top