കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

‘ബ്ലോക്കി’ലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോ‌ർട്ടുമായി ഹിൻഡൻബർഗ്

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി കൂപ്പുകുത്താൻ കാരണമായ ഹിൻഡൻബർഗ് പുതിയ റിപ്പോ‌ർട്ടുമായി വീണ്ടും രംഗത്ത്.

ഇക്കുറി ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോ‌ർട്ടാണ് പുറത്തുവിട്ടത്. സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചുവന്ന കമ്പനിയാണ് ബ്ലോക്ക്.

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണിമൂല്യം വ‌ർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.

അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസർച്ച് കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് നാലുദിവസത്തിനുള്ളിൽ വൻതകർച്ചയാണ് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിനുണ്ടായത്.

ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്.

X
Top