കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

മൂലധന ചെലവിനായി 7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ഹിന്‍ഡാല്‍കോ

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് യുഎസ് ആസ്ഥാനമായുള്ള നോവെലിസ് ഇന്‍കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ, അടുത്ത മൂന്ന്-അഞ്ച് വര്‍ഷങ്ങളില്‍ മൂലധന ചെലവിനായി ഏകദേശം 7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ പദ്ധതിയിടുന്നു.

അടുത്ത 3 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ നോവെലിസിന് 4.9 ബില്യണ്‍ ഡോളറും ഹിന്‍ഡാല്‍കോ ഇന്ത്യയ്ക്ക് 2 ബില്യണ്‍ ഡോളറും ഞങ്ങളുടെ തന്ത്രപരമായ കാപെക്സ് എക്സിക്യൂട്ട് ചെയ്യാനൊരുങ്ങുകയാണ്,” മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ കമ്പനിയുടെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം വടക്കേ അമേരിക്കയിലെ ബേ മിനെറ്റ് ഫെസിലിറ്റിയില്‍ ആണ്. ഇത് കമ്പനി 4.1 ബില്യണ്‍ ഡോളറിന് നിര്‍മ്മിക്കും. വടക്കേ അമേരിക്കയില്‍, ഡിമാന്‍ഡ് സ്ഥിരമായി വിതരണത്തേക്കാള്‍ കൂടുതലാണ്.

ഈ പ്രദേശം പ്രധാനമായും ഏഷ്യയില്‍ നിന്നുള്ള ക്യാന്‍ ബോഡി ഷീറ്റുകളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതായി കമ്പനി പറഞ്ഞു.

ബേ മിനെറ്റ് ഫെസിലിറ്റിയില്‍ ഫ്‌ലാറ്റ് റോള്‍ഡ് ഉല്‍പ്പന്നങ്ങളുടെ ശേഷി 6,00,000 ടണ്‍ വര്‍ദ്ധിപ്പിക്കും. ഇത് പാനീയ ക്യാനുകള്‍ക്കും ഓട്ടോമോട്ടീവ്-ഗ്രേഡ് അലുമിനിയം ഷീറ്റുകള്‍ക്കുമുള്ള വടക്കേ അമേരിക്കയുടെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കും.

X
Top