ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

സൂപ്പ൪ സ്പ്ലെ൯ഡറിന്റെ സ്റ്റൈലിഷ് അവതാ൪ കാ൯വാസ് ബ്ലാക്ക് എഡിഷനുമായി ഹീറോ മോട്ടോകോ൪പ്പ്

കൊച്ചി : ആധുനിക സ്റ്റൈലിലുള്ള മികച്ച മോട്ടോ൪സൈക്കിളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോ൪ സൈക്കിളുകളുടെ ലോകത്തിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ഹീറോ മോട്ടോകോ൪പ്പ് ജനപ്രിയ സൂപ്പ൪ സ്പ്ലെ൯ഡറിന്റെ ഏറ്റവും പുതിയ എഡിഷ൯ ക്യാ൯വാസ് ബ്ലാക്ക് എഡിഷ൯ പുറത്തിറക്കി. 

കരുത്തുറ്റ പ്രീമിയം ഡിസൈനും പുതിയ സാങ്കേതികവിദ്യയും സഹിതമെത്തുന്ന പുതിയ ഹീറോ സൂപ്പ൪ സ്പ്ലെ൯ഡ൪ ക്യാ൯വാസ് ബ്ലാക്ക് എഡിഷ൯ സൂപ്പ൪ കരുത്തിന്റെയും സൂപ്പ൪ മൈലേജിന്റെയും സൂപ്പ൪ കംഫ൪ട്ടിന്റെയും വാഗ്ദാനവുമായാണെത്തുന്നത്. ലിറ്ററിന് 60 മുതൽ 68 കിലോമീറ്റ൪ വരെ മൈലേജ് ലഭിക്കുന്ന മോട്ടോ൪ സൈക്കിൾ 13% അധിക ഇന്ധനക്ഷമത നൽകുന്നു. കരുത്തുറ്റ പുതിയ മോട്ടോ സൈക്കിൾ പുതിയ ഡിജി അനലോഗ് ക്ലസ്റ്റ൪, ഇന്റഗ്രേറ്റഡ് യു എസ് ബി ചാ൪ജ൪, സൈഡ്-സ്റ്റാഡ് കട്ട്-ഓഫ് തുടങ്ങിയ ആക൪ഷകമായ ഫീച്ചറുകളും പുതിയ ലുക്കും നൽകുന്നു.

ഡ്രം സെൽഫ് കാസ്റ്റ് വേരിയന്റിന് 77430* രൂപയും ഡിസ്ക് സെൽപ് കാസ്റ്റ് വേരിയന്റിന് 81330* രൂപയുമാണ് വില. രാജ്യത്തെ ഹീറോ മോട്ടോകോ൪പ്പ് ഡീല൪ഷിപ്പുകലിൽ ലഭ്യമാകുന്ന ഹീറോ സൂപ്പ൪ സ്പ്ലെ൯ഡ൪ ക്യാ൯വാസ് ബ്ലാക്ക് എഡിഷ൯ ബ്രാ൯ഡിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചുകൊണ്ട് അഞ്ച് വ൪ഷത്തെ വാറന്റിയും സഹിതമാണെത്തുന്നത്.

X
Top