ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ഹീറോ ഫ്യൂച്ചര്‍ എനര്‍ജിസ്‌ 3500 കോടിയുടെ ഐപിഒയ്‌ക്ക്‌ ഒരുങ്ങുന്നു

ഹീറോ ഗ്രൂപ്പിന്റെ ഭാഗമായ ഹീറോ ഫ്യൂച്ചര്‍ എനര്‍ജിസ്‌ 3500 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി(ഐപിഒ)ന്‌ ഒരുങ്ങുന്നു. ഹീറോ ഫ്യൂച്ചറിന്‍റെ 5.2 ഗിഗാവാട്ട്‌ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തിനുള്ള ആസ്‌തികളില്‍ നല്ലൊരു പങ്കും ഇന്ത്യയിലാണുള്ളത്‌.

യുകെ, ഉക്രെയ്‌ന്‍, സിംഗപ്പൂര്‍, വിയറ്റ്‌നാം, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിലും കമ്പനി വിപുലീകരണം നടത്തിയിട്ടുണ്ട്‌.

കമ്പനിയുടെ പ്രധാന ഓഹരി ഉടമകള്‍ ഹീറോ ഗ്രൂപ്പന്റെ പ്രൊമോട്ടര്‍മാരായ മുന്‍ജല്‍ കുടുംബമാണ്‌. ഹീറോ ഫ്യൂച്ചര്‍ എനര്‍ജിസിന്റെ ഓഹരി ഉടമകളായ കെകെആറും ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷനും (ഐഎഫ്‌സി) പബ്ലിക്‌ ഇഷ്യു വഴി ഓഹരികള്‍ ഭാഗികമായി വില്‍ക്കാന്‍ നീക്കമുണ്ട്‌.

2030ഓടെ പുനരുപയോഗ ഊര്‍ജ്ജ ഉത്‌പാദനത്തില്‍ 2000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ രാഹുല്‍ മുഞ്‌ജാല്‍ വ്യക്തമാക്കിയിരുന്നു. സൗരോര്‍ജ്ജ, കാറ്റാടി പദ്ധതികളും ബാറ്ററി സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കമ്പനിക്ക്‌ 1.8 ഗിഗാവാട്ട്‌ പ്രവര്‍ത്തനക്ഷമമായ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന സംവിധാനമാണുള്ളത്‌. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്‌, തെലങ്കാന, ആന്ധ്രാപ്രദേശ്‌, മധ്യപ്രദേശ്‌ എന്നീ ഏഴ്‌ സംസ്ഥാനങ്ങളിലാണ്‌ ഇത്‌ വ്യാപിച്ചുകിടക്കുന്നത്‌.

2012ല്‍ ആണ്‌ ഹീറോ ഗ്രൂപ്പ്‌ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലേക്ക്‌ കടന്നത്‌. നിക്ഷേപകരായ ഐഎഫ്‌സി 2017ല്‍ ഹീറോ ഫ്യൂച്ചര്‍ എനര്‍ജീസിന്റെ 125 ദശലക്ഷം ഡോളറിന്റെ ഓഹരികള്‍ വാങ്ങി.

2022ല്‍ കെകെആറും മുഞ്‌ജാല്‍ കുടുംബവും ചേര്‍ന്ന്‌ കമ്പനിയിലേക്ക്‌ 450 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുകയും ചെയ്‌തു.

X
Top