ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

കനത്ത ഇറക്കുമതിച്ചുങ്കം: യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതി നിർത്തി ബംഗ്ലദേശ്

ധാക്ക: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതി നിർത്തി ഒട്ടേറെ ബംഗ്ലദേശ് കമ്പനികൾ.

ബംഗ്ലദേശിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ 35% ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. 10% അടിസ്ഥാന തീരുവ വേറെയുമുണ്ട്; മൊത്തം 45%. ഇതു താങ്ങാനാവില്ലെന്ന് വ്യക്തമാക്കിയാണ് ബംഗ്ലദേശ് ടെക്സ്റ്റൈൽസ് കമ്പനികളുടെ തീരുമാനം.

യുഎസ് കമ്പനിയായ വോൾമാർട്ടിൽ നിന്നുള്ള ഓർഡറുകളാണ് ബംഗ്ലദേശ് കമ്പനികൾ തൽകാലത്തേക്ക് നിർത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബംഗ്ലദേശിന്റെ മൊത്തം കയറ്റുമതിയുടെ 80% പങ്കുവഹിക്കുന്ന മേഖലയാണ് വസ്ത്ര നിർമാണമെന്നിരിക്കേ, ട്രംപ് ഉയർന്ന തീരുവ ഈടാക്കാൻ തീരുമാനിച്ചത് വൻ തിരിച്ചടിയാണ്.

രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 10% സംഭാവന ചെയ്യുന്നതും തൊഴിൽവിപണിയുടെ നെടുംതൂണുമാണ് വസ്ത്ര നിർമാണ മേഖല.

തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് യുഎസുമായി ബംഗ്ലദേശ് ഭരണകൂടം ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തീരുവയിൽ ഉറച്ചുനിൽക്കാനാണ് ട്രംപിന്റെ തീരുമാനമെങ്കിൽ ബംഗ്ലദേശ് വസ്ത്ര നിർമാതാക്കളുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായേക്കും.

ഓർഡറുകൾ വൻതോതിൽ ഇടിയാനും ഇന്ത്യയിലേക്ക് മാറിപ്പോകാനും ഉയർന്ന താരിഫ് ഇടവരുത്തുമെന്ന് ബംഗ്ലദേശ് കമ്പനികൾ കരുതുന്നു. നേരത്തെ, ബംഗ്ലദേശിൽ രാഷ്ട്രീയ അട്ടിമറികളും ആഭ്യന്തര പ്രക്ഷോഭങ്ങളുമുണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യൻ കമ്പനികൾക്കത് ഗുണം ചെയ്തിരുന്നു.

പ്രതിവർഷം 80-85 ബില്യൻ ഡോളറിന്റെ (ഏകദേശം 7.3 ലക്ഷം കോടി രൂപ) വസ്ത്ര ഇറക്കുമതി നടത്തുന്ന രാജ്യമാണ് യുഎസ്. ഇതിൽ‌ 27 ശതമാനം ചൈനയിൽ നിന്നും 23 ശതമാനം വിയറ്റ്നാമിൽ നിന്നുമാണ്. 11% വിഹിതവുമായി ബംഗ്ലദേശ് മൂന്നാമതും 8 ശതമാനം വിഹിതമുള്ള ഇന്ത്യ 4-ാമതുമാണ്. കംബോഡിയയാണ് അ‍ഞ്ചാംസ്ഥാനത്ത് (6%).

2025ന്റെ ആദ്യ 5 മാസക്കാലത്ത് യുഎസിലേക്ക് 21% വളർച്ചയോടെ 338 കോടി ഡോളറിന്റെ (29,000 കോടി രൂപ) വസ്ത്ര കയറ്റുമതി നടത്താൻ ബംഗ്ലദേശിന് കഴിഞ്ഞിരുന്നു. അതേസമയം, നിലവിൽ ബംഗ്ലദേശിന് നഷ്ടപ്പെടുന്ന ഓർഡറുകൾ ഏറ്റവുമധികം സ്വന്തമാക്കാൻ സാധ്യത ഇന്ത്യയും വിയറ്റ്നാമുമാണ്.

വിയറ്റ്നാമിന് ട്രംപ് 20% തീരുവ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന തീരുവയടക്കം മൊത്തം 30%. ട്രംപ് നേരത്തേ പ്രഖ്യാപിച്ച 56 ശതമാനത്തിൽ നിന്നാണ് വിയറ്റ്നാമിന്റെ തീരുവഭാരം 30 ശതമാനത്തിലേക്ക് കുറഞ്ഞതെന്ന അനുകൂലഘടകമുണ്ട്. പരിഷ്കരിച്ച തീരുവയും കുറയ്ക്കണമെന്ന് വിയറ്റ്നാം ട്രംപിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം, നിലവിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ചിരിക്കുന്നത് അടിസ്ഥാന തീരുവയടക്കം 36% തീരുവയാണ്. ഇന്ത്യയും യുഎസും തമ്മിൽ പുരോഗമിക്കുന്ന വ്യാപാരക്കരാർ ചർച്ചവഴി ഇന്ത്യയ്ക്കുമേലുള്ള തീരുവ 20 ശതമാനമോ അതിനു താഴെയോ ആയി കുറച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.

അങ്ങനെയുണ്ടായാൽ ഇക്കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യം ഇന്ത്യയാകും. ഇത് ഇന്ത്യൻ വസ്ത്ര കയറ്റുമതി കമ്പനികൾക്ക് യുഎസിൽ നിന്ന് കൂടുതൽ ഓർഡറുകൾ നേടാനുള്ള വഴിയും തുറക്കും.

X
Top