കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നുമൂന്നുമാസം കൊണ്ട് 15 ശതമാനം നേട്ടം ലഭിച്ചതോടെ സ്വർണ നിക്ഷേപമുള്ളവർ അതിസമ്പന്നർ2023-24ല്‍ ഇന്ത്യന്‍ പയറുവര്‍ഗങ്ങളുടെ ഇറക്കുമതി ഇരട്ടിയായി

ഏകീകൃത അറ്റാദായം 28 ശതമാനം ഉയര്‍ത്തി എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷൂറന്‍സ്

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷൂറന്‍സ് നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 341.97 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 28.49 ശതമാനം ഉയര്‍ച്ച.

അറ്റ പ്രീമിയം 19468.60 കോടി രൂപയാണ്. 24.59 ശതമാനം വര്‍ധനവ്. 2023 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഉള്‍ച്ചേര്‍ത്ത മൂല്യം 39,527 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചു.

2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനം എംബഡഡ് മൂല്യത്തിന്റെ 19.7 ശതമാനമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 13 ശതമാനം വര്‍ധിച്ച് 1,360 കോടി രൂപയായി.

”ചില്ലറവ്യാപാര സംരക്ഷണ പ്രവണതകള്‍ പ്രോത്സാഹജനകമായി തുടരുന്നു, തുടര്‍ച്ചയായ വളര്‍ച്ച 50 ശതമാനത്തിലധികവും വര്‍ഷം തോറുമുള്ള വളര്‍ച്ച 40 ശതമാനത്തിലധികവുമാണ് ,” എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ വിഭാ പദാല്‍ക്കര്‍ പറഞ്ഞു.

X
Top