ചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുഎസ് താരിഫില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പിയൂഷ് ഗോയല്‍

വായ്പാപ്പലിശ ഉയർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്

ച്ച്ഡിഎഫ്‍സി ബാങ്ക് വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശ ഉയർത്തി. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് ഗഡു ഉയരും.

വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR) 0.10 ശതമാനം വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. എംസിഎൽആറുമായി ബന്ധിപ്പിച്ച വായ്പകളുടെ ഇഎംഐയാണ് ഇതോടെ വർധിക്കുക.

ഒറ്റനാൾ (ഓവർനൈറ്റ്) കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎൽആർ ഇതുപ്രകാരം 9.05 ശതമാനമാണ്. ഒരുമാസക്കാലാവധിയുള്ളവയുടേത് 9.10 ശതമാനം, മൂന്ന് മാസക്കാലവധിയുടേത് 9.20 ശതമാനം, 6 മാസത്തേത് 9.35 ശതമാനം, ഒരുവർഷത്തേത് 9.40 ശതമാനം. രണ്ടുവർഷം, മൂന്ന് വർഷം എന്നിങ്ങനെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആറും 9.40 ശതമാനമാണ്.

ബാങ്കുകളുടെ വായ്പാ പലിശനിരക്ക് നിർണയിക്കാനുള്ള അടിസ്ഥാന നിരക്കുകളിലൊന്നാണിത്. 2016ലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എംസിഎൽആറിലും ബാങ്കുകൾ മാറ്റം വരുത്തണം.

ബാങ്കിന്‍റെ പ്രവർത്തനച്ചെലവ്, വായ്പയുടെ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവ കൂടി വിലയിരുത്തിയാണ് എംസിഎൽആർ നിശ്ചയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കും.

X
Top