
മുംബൈ: നടപ്പ് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഫെഡ് റിസര്‍വ് മുന്നറിയിപ്പ് നല്‍കി. ഇതോടെ വിപണി വില്‍പന സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നിരക്ക് ആസൂത്രണം, ഫെഡ് റിസര്‍വ്, 47.5 ബേസിസ് പോയിന്റ് ഉയര്‍ത്തുകയായിരുന്നു.
നിലവില്‍ 5.6 ശതമാനം വരെയുള്ള നിരക്ക് വര്‍ദ്ധനവിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടെങ്കിലും നിഫ്റ്റി മിഡ്ക്യപില്‍ വാങ്ങല്‍ ദൃശ്യമാണ്.ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ വിപണി നേട്ടം തിരുത്തിയതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, റീട്ടെയ്ല്‍ റിസര്‍ച്ച് ഹെഡ് ദീപക് ജസാനി പറയുന്നു.
യൂറോപ്യന്‍ കേന്ദ്ര ബാങ്ക് (ഇസിബി) തുടര്‍ച്ചയായ എട്ടാം തവണയും നിരക്കുയര്‍ത്തുമെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ ജാഗ്രതയുടെ ലക്ഷണമാണ്. 18555 ലെവലിലായിരിക്കും നിഫ്റ്റി ഇനി സപ്പോര്‍ട്ട് തേടുക.
അതേസമയം 18778-18794 പ്രതിരോധമായി പ്രവര്‍ത്തിക്കും.






