ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ബിസിനസ് വിപുലീകരണത്തിനായി 240 കോടി നിക്ഷേപിക്കാൻ ഗുഫിക് ബയോസയൻസസ്

മുംബൈ: കമ്പനിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഏകദേശം 240 കോടി രൂപ പുതിയ പ്ലാന്റുകളുടെ നിർമ്മാണത്തിനായി നിക്ഷേപിക്കാൻ തയ്യാറെടുത്ത് ഗുഫിക് ബയോസയൻസസ് ലിമിറ്റഡ്(GBL). കമ്പനിയുടെ ഒരു പുതിയ കുത്തിവയ്പ്പ് പ്ലാന്റ് ഇൻഡോറിൽ നിർമ്മാണത്തിലാണ്. ഈ സൗകര്യം സ്ഥാപനത്തിന്റെ ലയോഫിലൈസ്ഡ് കുത്തിവയ്പ്പ് ശേഷി ഏകദേശം ഇരട്ടിയാക്കും. 2024 സാമ്പത്തിക വർഷത്തോടെ സൗകര്യം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന സൗകര്യം ആഭ്യന്തരവും നിയന്ത്രിതവുമായ അന്താരാഷ്ട്ര വിപണികളെ തൃപ്തിപ്പെടുത്തുമെന്ന് ജിബിഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രണവ് ചോക്‌സി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ലയോഫിലൈസ്ഡ് ഇൻജക്ഷനുകളുടെ നിർമ്മാതാക്കളിൽ ഒരാളായി അംഗീകരിക്കപ്പെട്ട മുംബൈ ആസ്ഥാനമായുള്ള ഗുഫിക് ബയോസയൻസസിന് പൂർണ്ണമായും ഓട്ടോമേറ്റഡായ ലയോഫിലൈസേഷൻ പ്ലാന്റ് ഉണ്ട്. അതിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ആന്റിബയോട്ടിക്, ആന്റിഫംഗൽ, കാർഡിയാക്, വന്ധ്യത, ആൻറിവൈറൽ, പ്രോട്ടോൺ-പമ്പ് ഇൻഹിബിറ്റർ സെഗ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്നു. ഇമ്മ്യൂൺ ഓങ്കോളജി തെറാപ്പി വാണിജ്യവൽക്കരിക്കുന്നതിനൊപ്പം മാരകമായ വൈറൽ അണുബാധകൾക്കുള്ള പ്രതിരോധവും വൈദ്യസഹായവും വികസിപ്പിക്കാൻ ജിബിഎൽ പദ്ധതിയിടുന്നു.

കമ്പനി അടുത്തിടെ അതിന്റെ പുതിയ ഡ്രഗ് ഡെലിവറി സിസ്റ്റമായ ഡ്യുവൽ ചേംബർ ബാഗുകൾ അവതരിപ്പിച്ചിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 455 കോടി രൂപയുടെ വരുമാനമാവും 44 കോടിയുടെ അറ്റാദായവും നേടിയപ്പോൾ, 2022ൽ 779 കോടി രൂപയുടെ വരുമാനത്തോടെ ജിബിഎൽ 96 കോടി രൂപയുടെ അറ്റാദായം നേടി. 

X
Top